ബംഗളൂരു: ദസറ, ദീപാവലി ഉത്സവ കാലത്ത് ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് റെയില്‍വേ 2 സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുവാന്‍ തീരുമാനമായി. യശ്വന്ത്പുര്‍-കണ്ണൂര്‍, കന്യാകുമാരി-ബംഗളൂരു (ഐലന്‍ഡ് എക്‌സ്പ്രസ്) റൂട്ടിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 30 വരെയാണ് സര്‍വീസ് നടത്തുക. ബുക്കിങ് ഉടന്‍ ആരംഭിക്കും.
ഈ ട്രെയിനുകള്‍ കോവിഡിനെ തുടര്‍ന്ന് സര്‍വീസ് നിറുത്തി വെച്ചിരിക്കുകയായിരുന്നു. നിലവില്‍ ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് ട്രെയിന്‍ സര്‍വീസ് ഒന്നും ഇല്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിട്ടും ബംഗളൂരു – കേരള റൂട്ടില്‍ ട്രെയിന്‍ ഒന്നും തന്നെ സര്‍വീസ് ആരംഭിക്കാത്തത് വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു.
ബംഗളൂരുവിലെ വിവിധ മലയാളി സംഘടനകള്‍ ഈ ആവശ്യമുന്നയിച്ചു റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞ ആഴ്ച്ച നിവേദനം നല്‍കിയിരുന്നു. എന്നാല്‍, ഒന്നരമാസത്തേക്ക് പ്രത്യേക വണ്ടികളായി ഓടിക്കുമ്പോള്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കും എന്നാണ് അറിയുന്നത്.
യശ്വവന്ത്പുര്‍-കണ്ണൂര്‍ എക്‌സ്പ്രസ്, ഐലന്‍ഡ് എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ പ്രതി ദിന സര്‍വീസ് നടത്തുമെന്ന റെയില്‍വേ തീരുമാനം ബംഗളൂരു മലയാളികള്‍ക്ക് ആശ്വാസകരമാണ്.

ശ്രേഷ്ഠ കാതോലിക്ക ബാവ ആഗസ്റ്റ് 23 ന് വയനാട്ടിൽ: സ്വീകരണത്തിന് ഒരുങ്ങി മലബാർ
കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ആഗസ്റ്റ് 23ന് മലബാർ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ്