ഗതാഗത മേഖലയിലും പുത്തന്‍ മാതൃകയുമായി കേരളം; വാട്ടര്‍ ടാക്സി സര്‍വീസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം: തിരക്കേറിയ റോഡ് ഗതാഗതം കേരളം അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്. വലിയ തോതിലുള്ള മലിനീകരണവും ഇന്ധന നഷ്ടവും സമയ നഷ്ടവും അതു കാരണം നമ്മൾ നേരിടുന്നുണ്ട്. റോഡുകളുടെ വികസനം മാത്രമല്ല അതിനുള്ള ഒരേയൊരു പരിഹാരം. മറ്റു ഗതാഗത മാർഗങ്ങൾ വികസിപ്പിക്കുക എന്നതും അനിവാര്യമാണ്. ജലാശയങ്ങളാൽ സമ്പന്നമായ കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുയോജ്യമായ യാത്രാ മാർഗങ്ങളിൽ ഒന്നാണ് ജലഗതാഗതം. കുറഞ്ഞ പാരിസ്ഥിതികാഘാതവും ചെലവും ജല ഗതാഗതത്തെ ഏറെ അഭികാമ്യമാക്കുന്നു.
ഈ സാധ്യത മുന്നിൽക്കണ്ട് നിരവധി പദ്ധതികൾ സർക്കാർ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ആ വികസന മുന്നേറ്റത്തിലെ ഏറ്റവും പുതിയ പദ്ധതിയാണ് ജല ഗതാഗത വകുപ്പ് ഇന്ന് മുതല്‍ ആരംഭിക്കുന്ന വാട്ടർ ടാക്സി സർവീസ്.
വാട്ടര്‍ ടാക്സി സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു.
റോഡ് ഗതാഗതത്തിലെന്ന പോലെ ജല ഗതാഗതത്തിലുപയോഗിക്കുന്ന ഈ വാട്ടർ ടാക്സി സർവീസ് ജല ഗതാഗത മേഖലയുടെ വികസനത്തിനെന്ന പോലെ വിനോദ സഞ്ചാര മേഖലയിലും പുതിയ ഉണർവു പകരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജലഗതാഗതത്തില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനു വേണ്ടി ചെലവ് കുറഞ്ഞതും, വളരെ സുരക്ഷിതവും, ആധുനിക സൗകര്യങ്ങളോടും കൂടിയ യാത്രാ മാര്‍ഗ്ഗം പൊതുജനങ്ങള്‍ക്ക് നല്‍കുക എന്ന ആശയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആവിഷ്ക്കരിച്ചിട്ടുളള വിവിധ പദ്ധതികളില്‍ ഒന്നാണ് 100 പാസഞ്ചര്‍ കപ്പാസിറ്റിയുളള കറ്റാമറൈന്‍ ബോട്ട്. ഈ രണ്ടു പദ്ധതികളുടേയും ഉദ്ഘാടവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

ഉരുകുന്ന ചൂടിൽ ആശ്വാസമഴ; സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വേനൽ ചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്തു ഇന്നും മഴ മുന്നറിയിപ്പ് (Kerala Weather Update Today March 2026). ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (ഞായറാഴ്ച) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40

നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

നൂൽപുഴ : നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെന്മേനി പുത്തന്‍കുന്ന്, പാലപ്പട്ടി വീട്ടില്‍ സഞ്ചു എന്ന പി.എന്‍. സംജാദ്(32)നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഇയാള്‍ക്കെതിരെ 4 ഓളം വധശ്രമക്കേസുകൾ, അക്രമിച്ചു

ലോഡ്ജിൽ ലഹരി റെയ്ഡ്; വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി.എം.എ പിടികൂടി

കൽപ്പറ്റ: വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി. എം.എയുമായി രണ്ട് പേർ പിടിയിൽ. കൽപ്പറ്റ, റാട്ടകൊല്ലി, മാടംപ്പള്ളി, എം. ഷറഫുദീൻ(40), കോഴിക്കോട്, അടിവാരം, പൊട്ടിക്കയ്യിൽ വീട്ടിൽ, അബ്ദുൽ അസീസ്(35) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൽപ്പറ്റ

വേനലവധി ആഘോഷമാക്കാം; വൈവിധ്യമാർന്ന യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ

വേനൽ അവധിക്കാല യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ. ഏപ്രിൽ, മെയ് മാസങ്ങളിലായി കൊല്ലം യൂണിറ്റിൽ നിന്നും എഴുപതോളം വിനോദയാത്രകളാണ് ഒരുക്കിയിരിക്കുന്നത്. കൊടൈക്കനാൽ, ഊട്ടി, രാമേശ്വരം, മധുര, അംബസമുദ്രം

സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് 2,71,42,952 വോട്ടര്‍മാര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കേരളത്തിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,71,42,952 വോട്ടര്‍മാരാണ് ഉള്ളത്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു ഖേല്‍ക്കറാണ് വാര്‍ത്താക്കുറിപ്പിലൂടെ പട്ടിക

ഫോം 12ഡി വിതരണം ജില്ലാ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

പോസ്റ്റല്‍ ബാലറ്റ് പ്രക്രിയയുടെ ഭാഗമായി കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലേക്കുള്ള ഫോം 12ഡി വിതരണം തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ ഫ്‌ളാഗ് ഓഫ് ചെയ്തു. റീജിയണല്‍ ലെവല്‍ ക്ലിയറിങ് സെന്ററായ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.