ലൈംഗികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍…

ആരോഗ്യകരവും ആസ്വാദ്യകരവുമായ ലൈംഗികത എപ്പോഴും ശാരീരികാരോഗ്യത്തെ മാത്രമല്ല- വ്യക്തികളുടെ മാനസികാരോഗ്യത്തെയും നേരിട്ട് സ്വാധീനിക്കുന്നതാണ്. അതിനാല്‍ തന്നെ ലൈംഗികജീവിതത്തിന് എപ്പോഴും പ്രാധാന്യം നല്‍കുക തന്നെ വേണം.

ലൈംഗികജീവിതത്തെ നമ്മുടെ നിത്യേനയുള്ള പല കാര്യങ്ങളും സ്വാധീനിക്കാറുണ്ട്. നാം കഴിക്കുന്ന ഭക്ഷണം, ഉറക്കം, വ്യായാമം, മാനസിക സമ്മര്‍ദ്ദം (സ്ട്രെസ്) എന്നിവയെല്ലാം ഇവയില്‍ ചിലതാണ്. ഇവയെല്ലാം മെച്ചപ്പെടുത്തുന്നതോ പരിഷ്കരിക്കുന്നതോ ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. അത്തരത്തില്‍ ലൈംഗികാരോഗ്യം വര്‍ധിപ്പിക്കുന്നതിനായി കഴിക്കേണ്ട അഞ്ച് തരം ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്…

ഒന്ന്…

മിക്ക വീടുകളിലും എപ്പോഴും വാങ്ങിക്കുന്നൊരു പച്ചക്കറിയാണ് ബീറ്റ്‍റൂട്ട്. ബീറ്റ്‍റൂട്ടിലടങ്ങിയിരിക്കുന്ന ‘നൈട്രേറ്റ്സ്’ രക്തയോട്ടം വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇതുവഴി ലൈംഗികാസക്തി കൂട്ടാൻ സാധിക്കും.

രണ്ട്…

ഇപ്പോള്‍ വേനലിലെ കൊടുംചൂടില്‍ മിക്കവരും ധാരാളമായി കഴിക്കുന്നൊരു പഴമാണ് തണ്ണിമത്തൻ. ഇതും ലൈംഗികാരോഗ്യം കൂട്ടാൻ സഹായിക്കുന്ന ഭക്ഷണമാണ്. തണ്ണിമത്തനില്‍ അടങ്ങിയിട്ടുള്ള ‘നൈട്രിക് ഓക്സൈഡ്’, ‘എല്‍- അര്‍ജിനൈൻ’ എന്നിവയാണത്രേ ഇതിന് സഹായകമാകുന്നത്.

മൂന്ന്…

ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നതും ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ഡാര്‍ക് ചോക്ലേറ്റ് കഴിക്കുമ്പോള്‍ ‘സെറട്ടോണിൻ’, ‘ഡോപമൈൻ’ എന്നീ ഹോര്‍മോണുകള്‍ കൂട്ടുന്നു. ഇവ ലൈംഗികാരോഗ്യത്തെയും പോസിറ്റീവായി സ്വാധീനിക്കുന്നു.

നാല്…

നട്സ് കഴിക്കുന്നതും ലൈംഗികാരോഗ്യം കൂട്ടാൻ സഹായകമാണ്. ഇതിനായി എല്ലാ ദിവസവും കപ്പലണ്ടി, പിസ്ത, വാള്‍നട്സ് പോലുള്ള ഏതെങ്കിലും നട്സ് ഒരല്‍പം കഴിക്കുകയാണ് വേണഅടത്. നട്സിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം, പൊട്ടാസ്യം പോലുള്ള ധാതുക്കളാണ് ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി സഹായിക്കുന്നത്.

അഞ്ച്…

മാതളം- ആപ്പിള്‍ എന്നീ പഴങ്ങള്‍ കഴിക്കുന്നതും ലൈംഗികാരോഗ്യത്തെ അനുകൂമാംവിധം സ്വാധീനിക്കുന്നു. പ്രധാനമായും ലൈംഗികതാല്‍പര്യം വര്‍ധിപ്പിക്കാനാണിവ സഹായിക്കുന്നത്. അതിനാല്‍ ഈ പഴങ്ങളും പതിവായി കഴിക്കാവുന്നതാണ്.

പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങി നല്‍കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ സമിതി യോഗം

പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ കണ്ടെത്തുന്ന ഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ പട്ടികജാതി -പട്ടികവര്‍ഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. ജില്ലാ

പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി ഓണക്കിറ്റുകൾ വിതരണം ചെയ്തു.

തരിയാട് : സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശം പകർന്നുകൊണ്ട്, വർഗീസ് വൈദ്യർ മെമ്മോറിയൽ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി നിർധനരായ കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. വളണ്ടിയർമാർ സമാഹരിച്ച കിറ്റുകളുടെ വിതരണോദ്ഘാടനം സിപിഎം ജില്ലാ കമ്മറ്റി

വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തി നടക്കുന്നതിനാൽ പനവല്ലി, തിരുനെല്ലി, പോത്തുംമൂല, അരണപ്പാറ, അപ്പപാറ, തോൽപ്പെട്ടി, നരിക്കൽ ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 31) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ  വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ

ഇനി ചാറ്റ് ഒക്കെ സൂപ്പറാക്കാം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

ഉപയോക്താക്കള്‍ക്ക് അവരുടെ സന്ദേശങ്ങളുടെ ടോണും ശൈലിയും മെച്ചപ്പെടുത്തുന്നതിനും സ്വകാര്യത ഉറപ്പാക്കുന്നതിനും സഹായിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന റൈറ്റിംഗ് ഹെല്‍പ്പ് എന്ന പുതിയ AI അധിഷ്ഠിത ഫീച്ചര്‍ വാട്ട്സ്ആപ്പ് പുറത്തിറക്കി. മെറ്റയുടെ പ്രൈവറ്റ് പ്രോസസ്സിംഗ് സാങ്കേതികവിദ്യയാണ് ഈ

റോഡ് ഉദ്ഘാടനം ചെയ്തു.

വെള്ളമുണ്ട പഞ്ചായത്ത് പുലിക്കാട് 15ാം വാർഡിലെ പരിയാരമുക്ക് അത്തോളി കുന്ന് റോഡ് വാർഡ് മെമ്പർ നിസാർ കൊടക്കാട് ഉദ്ഘാടനം ചെയ്തു.ഒരുപാട് വർഷങ്ങൾ ക്ക് മുമ്പുള്ള റോഡ് ആണെങ്കിലും റോഡിന് സ്ഥലം കിട്ടാത്തതിന്റെകാരണത്താൽ ഫണ്ട് വെക്കാൻ

അധ്യാപക സംഘടനകൾക്ക് വിലക്കേർപ്പെടുത്താനുള്ള സർക്കാർ നീക്കം നീതി നിഷേധം;കെ എ ടി എഫ്

മുട്ടിൽ : പതിറ്റാണ്ടുകളായി വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപക സംഘടനകൾക്ക് വിലക്കേർപ്പെടുത്താൻ സർക്കാർ നീക്കം നടത്തുകയാണ്. കേരള എജ്യുക്കേഷൻ റൂളനുസരിച്ച് പ്രവർത്തിക്കുന്ന അധ്യാപക സംഘടനകളെ കാറ്റഗറി സംഘടനകളിൽ ഉൾപ്പെടുത്തി വിലക്കേർപ്പെടുത്താനുള്ള സർക്കാർ നടപടി അഭിപ്രായ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.