ബിഗ് ടിക്കറ്റ് ആഴ്ച്ച നറുക്കെടുപ്പ്: ഒരു ലക്ഷം ദിര്‍ഹം നേടി ഇന്ത്യന്‍ പ്രവാസി

ബിഗ് ടിക്കറ്റിലൂടെ മാര്‍ച്ച് മാസം ഓരോ ആഴ്ച്ചയും നേടാം ഒരു ലക്ഷം ദിര്‍ഹം വീതം മൂന്നു പേര്‍ക്ക്. ഈ ആഴ്ച്ചത്തെ മൂന്നു വിജയികള്‍ ശ്രീലങ്ക, ഇന്ത്യ, ബംഗ്ലാദേശ് രാജ്യക്കാരാണ്.

നളിൻ സൻജീവ കോര്‍ഡൻ

അജ്‍മാനിൽ ഏഴ് മാസമായി താമസിക്കുകയാണ് ശ്രീലങ്കൻ സ്വദേശിയായ നളിൻ സൻജീന കോര്‍ഡൻ. ക്വാളിറ്റി കൺട്രോളറായി ജോലിനോക്കുന്ന നളിൻ ആദ്യമായാണ് ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്. സഹപ്രവര്‍ത്തകര്‍ ഒരുമിച്ച് എടുത്ത ബിഗ് ടിക്കറ്റിൽ നളിനും പങ്കുചേരുകയായിരുന്നു. അപ്രതീക്ഷിതമായി കിട്ടിയ പ്രൈസ് മണി എങ്ങനെ ചെലവാക്കുമെന്നതിൽ ഇനിയും നളിൻ തീരുമാനം എടുത്തിട്ടില്ല.

സഹിദ് മുഹമ്മദ്

ഇന്ത്യൻ പൗരനായ സഹിദ് 12 വര്‍ഷമായി അബുദാബിയിൽ താമസിക്കുന്നു. ഒരു മൊബൈൽ സ്റ്റോറിൽ സെയിൽസ് പ്രതിനിധിയാണ് അദ്ദേഹം. 30 സുഹൃത്തുക്കൾക്കൊപ്പമാണ് സഹിദ് ബിഗ് ടിക്കറ്റെടുത്തത്. ഉടൻ വരുന്ന വെക്കേഷന് ചെലവഴിക്കാന്‍ പ്രൈസ് മണി ഉപയോഗിക്കാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം. ഇനി ഗ്രാൻഡ് പ്രൈസാണ് ലക്ഷ്യമെന്നും സഹിദ് പറയുന്നു.

അഷാദ് അലൗദിൻ

അൽ എയ്ൻ സ്ഥിരതാമസക്കാരനായ അഷാദ് 19 വര്‍ഷമായി യു.എ.ഇയിൽ തന്നെയുണ്ട്. എ.സി ടെക്നീഷ്യനായി ജോലി നോക്കുന്ന അദ്ദേഹം സോഷ്യൽ മീഡിയയിലൂടെയാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് കേട്ടത്. എല്ലാ മാസവും ടിക്കറ്റ് എടുക്കുന്ന പതിവുകാരനാണ് അഷാദ്. പത്തു പേര്‍ക്കൊപ്പം ഇത്തവണ ബിഗ് ടിക്കറ്റ് എടുത്ത അഷാദ്, അപ്രതീക്ഷിതമായ വിജയം പ്രതീക്ഷിച്ചില്ലെന്നാണ് പറയുന്നത്. എങ്ങനെയാണ് പ്രൈസ് മണി ചെലവാക്കുക എന്നതിൽ അഷാദും ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

മാര്‍ച്ച് മാസം ബിഗ് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ആഴ്ച്ച നറുക്കെടുപ്പുകളിൽ നേരിട്ടു പങ്കെടുക്കാനാകും. ഓരോ ആഴ്ച്ചയും നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിൽ വിജയിക്കുന്ന മൂന്നു പേര്‍ക്ക് AED 100K വീതം നേടാം. പ്രൊമോഷൻ കാലയളവിൽ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് 2023 ഏപ്രിൽ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ AED 20 മില്യൺ ഗ്രാൻഡ് പ്രൈസ് നേടാം. മാര്‍ച്ച് 31 വരെ www.bigticket.ae എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകള്‍ വാങ്ങാം. നേരിട്ടു ടിക്കറ്റ് എടുക്കാന്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലും അൽ എയ്ൻ വിമാനത്താവളത്തിലുമുള്ള കൗണ്ടറുകള്‍ സന്ദര്‍ശിക്കാം.

വിശദവിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റ് ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളും വെബ്സൈറ്റും സന്ദര്‍ശിക്കാം.

March weekly e-draw dates:

Promotion 1: 1st – 9th March & Draw Date – 10th March (Friday)

Promotion 2: 10th – 16th March & Draw Date – 17th March (Friday)

Promotion 3: 17th – 23rd March & Draw Date – 24th March (Friday)

Promotion 4: 24th – 31st March & Draw Date – 1st April (Saturday)

*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന Big Ticket നറുക്കെടുപ്പ് ടിക്കറ്റുകള്‍ അടുത്ത നറുക്കെടുപ്പ് തീയതിയിലേക്കാണ് പരിഗണിക്കുന്നത്. എല്ലാ ഇലക്ട്രോണിക് നറുക്കെടുപ്പുകളിലേക്കും ഇവ പരിഗണിക്കുകയുമില്ല.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

മാനന്തവാടി: കെപിസിസി വർക്കിംങ്ങ് പ്രസിഡണ്ടും വടകര എംപി യുമായ ഷാഫി പറമ്പിലിനെ വടകരയിൽ വെച്ച് വണ്ടി തടഞ്ഞ് അകാരണമായി അക്ര മിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ യുടെ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം

എസ്.കെ.ജെ.എം മുസാബഖ;ജൂറി ശിൽപ്പശാല സംഘടിപ്പിച്ചു

കൽപ്പറ്റ:കലകൾ വിദ്യാർഥികളിൽ വ്യക്തിത്വ രൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തുന്നതാണെന്നും ഒന്നിടവിട്ട വർഷങ്ങളിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ നടത്തിവരുന്ന ഇസ് ലാമിക കലാമേള വിദ്യാർഥികളുടെ പാഠ്യ പഠ്യേതര വിഷയങ്ങളിൽ സൃഷ്ടിക്കുന്ന പ്രതിഫലനങ്ങൾ വളരെ വലുതാണെന്നും

മെഗാ രക്തദാന ക്യാംപെയ്നുമായി ബ്രഹ്‌മകുമാരീസ്

മാനന്തവാടി : ഗിന്നസ് ബുക്കിൽ ഇടം നേടുന്ന തരത്തിൽ ഒരു ലക്ഷം യൂണിറ്റ് രക്‌തം ദാനം ചെയ്യുക എന്ന മഹത്തായ ലക്ഷ്യവുമായി പ്രജാപിത ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ നേതൃത്വ ത്തിൽ സംഘടിപ്പിക്കുന്ന മെഗാ

ഓണചന്ത ആരംഭിച്ചു

കാവുംമന്ദം: ഓണക്കാലത്ത് ആവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനുള്ള ഇടപെടലിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സഹകരണ വകുപ്പ് തരിയോട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണചന്ത തുറന്ന് പ്രവർത്തനം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എൻ

മീനങ്ങാടി ക്ഷീര സംഘത്തില്‍ വെറ്ററിനറി ലാബ് ആരംഭിച്ചു

മീനങ്ങാടി ക്ഷീര സഹകരണ സംഘത്തില്‍ വെറ്ററിനറി ലാബ് പ്രവര്‍ത്തനമാരംഭിച്ചു. കന്നുകാലികളില്‍ കണ്ടെത്തുന്ന വിവിധ രോഗങ്ങള്‍ക്ക് ജില്ലയില്‍ ത്‌ന്നെ ചികിത്സാ സൗകര്യം ലഭ്യമാക്കുകയാണ് ലാബിലൂടെ ലക്ഷ്യമാക്കുന്നത്. വെറ്ററിനറി ലാബില്‍ കന്നുകാലികളുടെ ചാണകം, മൂത്രം, രക്തം എന്നിവ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.