ജില്ലയില്‍ നടന്ന വനിതാ കമ്മീഷന്‍ ആദാലത്തില്‍ നാല് കേസുകള്‍ തീര്‍പ്പാക്കി. വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 22 പരാതികളാണ് പരിഗണിച്ചത്. 17 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. ഒരു കേസില്‍ കൗണ്‍സലിംഗിന് നിര്‍ദ്ദേശം നല്‍കി. മൂന്നു ബഞ്ചുകളാണ് കേസുകള്‍ പരിഗണിച്ചത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോസ് കുര്യന്‍, അഡ്വക്കേറ്റ് മിനി മാത്യു, തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്
മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്