ആമസോണിൽ മികച്ച ഓഫറുകളിൽ സ്മാർട്ട് വാച്ചുകൾ സ്വന്തമാക്കാം; ഫാസ്റ്റ് ട്രാക്ക് ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകൾക്കും ആകർഷകമായ: മികച്ച സ്മാർട്ട് വാച്ചുകളെ പരിചയപ്പെടുത്തുന്ന ലേഖനം…

സ്മാർട്ട് വാച്ചുകള്‍ ലോകത്തിന്റെ പള്‍സിനെ തന്നെ മാറ്റി മറിക്കുകയാണ്. ഒരു വീട്ടില്‍ ഒരാളുടെ കൈയ്യിലെങ്കിലും സ്മാര്‍ട്ട് വാച്ചുകള്‍ ഇല്ലാതിരിക്കുന്നത് വിരളമാണ്. അതുകൊണ്ട് തന്നെയാണ് വിപണിയില്‍ പല സാധനങ്ങള്‍ക്കും ഡിമാന്റ കുറയുമ്ബോഴും ഇവയ്ക്ക് ഡിമാന്റ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ഫാസ്റ്റ് ട്രാക്ക്, ടൈറ്റന്‍ പോലുള്ള പരമ്ബരാഗത വാച്ചുകള്‍ നിര്‍മ്മിക്കുന്ന കമ്ബനികള്‍ പോലും ഇപ്പോള്‍ സ്മാര്‍ട്ട് വാച്ചുകള്‍ അവതരിപ്പിച്ച്‌ മുന്നോട്ട് വരുന്നുണ്ട്. മികച്ച ഓഫറുകൾ ലഭ്യമാകുന്ന സ്മാർട്ട് വാച്ചുകളെ ചുവടെ പരിചയപ്പെടുത്തുന്നു👇

ന്യൂ ഫാസ്റ്റ്ട്രാക്ക് റിഫ്‌ളക്‌സ് ബീറ്റ്+ 1.69 അള്‍ട്രാവിയു ഡിസ്‌പ്ലേ:

1.69 ഇഞ്ച് അള്‍ട്രാ വിയു ഡിസ്പ്ലേയുള്ള ഇവയ്ക്ക് 60 ഹെര്‍ട്ട്സ് റിഫ്രഷ് റേറ്റും 500 നിറ്റ്സ് ബ്രൈറ്റ്നസ് കപ്പാസിറ്റിയുമാണുള്ളത്. 60 സ്പോട്സ് മോഡുകളും നിരവധി യൂട്ടിലിറ്റി സവിശേഷതകളും ഉള്ള ഈ സ്മാര്‍ട്ട് വാച്ച്‌ ആമസോണില്‍ മികച്ച വിലക്കുറവില്‍ അവതരിപ്പിക്കുന്നു. 1495 രൂപയ്ക്ക് 57 ശതമാനം ഡിസ്‌ക്കൗണ്ടാണിവയ്ക്ക്. ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, വിമെന്‍ ഹെല്‍ത്ത് മോണിറ്റര്‍, സ്ലീപ് ട്രാക്കര്‍, എസ്പിഒ2 മോണിറ്റര്‍ തുടങ്ങിയ നിരവധി അനിവാര്യ ട്രാക്കറുകള്‍ ഉള്‍പ്പെടുത്തിയുള്ള ഹെല്‍ത്ത് സ്യൂട്ട് റിഫ്ളക്സ് ബീറ്റ് പ്ലസിനെ ഗുണമേന്മയുള്ള വെയറബിള്‍ ഡിവൈസ് ആക്കി മാറ്റുന്നു.ഐപി 68 റേറ്റിങോടുകൂടിയുള്ള വാട്ടര്‍ ഡസ്റ്റ് റസിസ്റ്റന്‍സ് ആണ് വാച്ചിനുള്ളത്. സില്‍കോണ്‍ സ്ട്രാപ്പും ഉണ്ട്. നൂറിലേറെ ക്ലൗഡ് വാച്ച്‌ ഫെയ്സുകള്‍ ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് ബീറ്റ് പ്ലസില്‍ ലഭ്യമാണ്. ഇഷ്ടാനുസരണം വാച്ച്‌ ഫെയ്സ് ക്രമീകരിക്കാം. ബെഗി ലാറ്റെ, വൈന്‍ റെഡ്, ബ്ലാക്ക്, ഒലിവ് ഗ്രീന്‍, ദീപ് ടീല്‍ പോലുള്ള ആകര്‍ഷകമായ നിറങ്ങളില്‍ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.

ഫോസില്‍ ജെന്‍ 5E സ്മാര്‍ട്ട് വാച്ച്‌ വിത്ത് അമോയള്‍ഡഡ് സ്‌ക്രീന്‍

ഗൂഗിള്‍ വര്‍ക്കിന്റെ വെയര്‍ ഓഎസ് അവതരിപ്പിക്കുന്ന ഈ സ്മാര്‍ട്ട് വാച്ചുകള്‍ ഐഫോണ്‍ ആന്‍ഡ്രോയിഡ് എന്നിവയുമായി സപ്പോര്‍ട്ട് ചെയ്യുന്നതാണ്. ദിവസങ്ങളോളം ബാറ്ററി എക്‌സ്റ്റന്‍ഡ് ചെയ്യാവുന്ന തരത്തിലുള്ള സ്മാര്‍ട്ട് ബാറ്ററി മോഡുകള്‍ ഇവയ്ക്കുണ്ട്. വെറു ഒരു മണിക്കൂര്‍ ചാര്‍ജില്‍ 80 ശതമാനം വരെ ബാറ്ററി ലൈഫിവ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഹാര്‍ട്ട് റേറ്റ് ആന്റ് ആക്ടിവിറ്റി ട്രാക്കിങ്ങ് കണക്കാക്കാനായി ഗൂഗിള്‍ ഫിറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.

ബോട്ട് വേവ് ലൈറ്റ് സ്മാര്‍ട്ട് വാച്ച്‌:

മികച്ച ബോട്ട് സ്മാര്‍ട്ട് വാച്ചുകളിലൊന്നാണ് ബോട്ട് വേവ് ലൈറ്റ് സ്മാര്‍ട്ട് വാച്ച്‌. അള്‍ട്രാ സ്ലിം, ലൈറ്റ് വെയിറ്റ് ഡിസൈനാണ് സ്മാര്‍ട്ട് വാച്ചിനെ ആകര്‍ഷകമാക്കുന്നത്. 1.69 ഇഞ്ച് എച്ച്‌ഡി ഫുള്‍ ടച്ച്‌ ഡിസ്പ്ലേയാണുളളത്. ദൈനംദിന കായികപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും കോളുകളും മെസ്സേജുകളും നിരീക്ഷിക്കാനും സാധിക്കും. ഹൃദയമിടിപ്പും രക്തത്തിലെ ഓക്സിജന്റെ അളവും വാച്ചിലൂടെ അറിയാനാകും. സൈക്ലിങ്, യോഗ, സ്വിമ്മിങ്, ഫുട്ബോള്‍ എന്നിങ്ങനെ നിരവധി സ്പോര്‍ട്സ് മോഡുകളുണ്ട്. സ്ലീപ്പ് മോണിറ്ററിങ് സംവിധാനവും ഡസ്റ്റ്, സ്പ്ലാഷ്, സ്വെറ്റ് റെസിസ്റ്റന്‍സ് ഫീച്ചറുകളും ബോട്ട് വേവ് ലൈറ്റ് സ്മാര്‍ട്ട് വാച്ചിനെ മികച്ചതാക്കുന്നു.

സെന്‍സ് ന്യൂട്ടോണ്‍ 1 വിത്ത് 1.7 ഐപിഎസ് ഡിസ്പ്ലേ:

ഹണ്ടര്‍ ഗ്രീന്‍, മാറ്റേ ബ്ലാക്ക്, റോസ് പിങ്ക്, റോയല്‍ സില്‍വര്‍ എന്നിങ്ങനെ ആകര്‍ഷകമായ നിറങ്ങളിലാണ് ഇവ വിപണിയില്‍ അവതരിപ്പിക്കുന്നത്. 43.18 മില്ലിമീറ്റര്‍ സ്‌ക്രീന്‍സൈസാണിവയ്ക്കുള്ളത്. കൂടാതെ ഓര്‍ബിറ്റര്‍ മെനും നാവിഗേഷനുള്ള 4.3 സെന്റീമീറ്റര്‍ ഐപിഎസ് ഡിസ്പ്ലേയും ഇവയ്ക്കുണ്ട്. ഏഴ് ദിവസം വരെ നീണ്ട ബാറ്ററി ലൈഫ് ഇവ ഉറപ്പാക്കുന്നു. എസ്പിഓടു2 സെന്‍സര്‍, ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, 12 സ്പോര്‍ട്ട്സ് മോഡ്സ് എന്നിവയൊക്കെയാണ് ഇവയുടെ മറ്റു സവിശേഷതകള്‍. ഗൂഗിള്‍ ഫിറ്റ് ആപ്പുമായി ഇവ നല്ല രീതിയില്‍ സപ്പോര്‍ട്ടാകുന്നു. 150+ വാച്ച്‌ ഫെയിസസ് ഒരു അഡീഷണല്‍ സ്ട്രാപ്പുമിവയ്ക്കുണ്ട്.

ന്യൂ ടൈറ്റന്‍ ടോക്ക് സ്മാര്‍ട്ട് വാച്ച്‌ വിത്ത് ബി റ്റി കോളിങ്ങ്: കറുപ്പ്, നീല, ഗ്രേ, ഗോള്‍ഡ് ബ്ലാക്ക് എന്നി ആകര്‍ഷകമായ നിറങ്ങളിലാണിവ വിപണിയിലവതരിപ്പിക്കുന്നത്. ബിറ്റി കോളിങ്ങ് സവിശേഷതയിലൂടെ വളരെ വ്യക്തമായി കോള്‍ ചെയ്യാനാകുന്നതാണ്. കൂടാതെ വിപുലമായ മ്യൂസിക്ക് സ്‌റ്റോറേജ് നിങ്ങള്‍ക്കിഷ്ടമുള്ള പ്ലേലിസ്റ്റുണ്ടാക്കാനും പാട്ടുകള്‍ ആസ്വദിക്കാനുമുതകുന്നു. കൂടാതെ സിറി ഗൂഗിള്‍ എന്നിവ ഉപയോഗിച്ചും കണക്‌ട് ചെയ്യാവുന്നതാണ്. ഒരൊറ്റ ടാപ്പില്‍ 20 ഓളം മള്‍ട്ടിസ്‌പോര്‍ട്ട് മോഡിലൂടെ ആക്ടിവിറ്റി ട്രാക്ക് ചെയ്യാവുന്നതാണ്. വെറും ഒറ്റ പ്രാവശ്യത്തെ ചാര്‍ജ്ജില്‍ 5 ദിവസം വരെ നീണ്ട ബാറ്ററി ലൈഫുമിവയ്ക്ക് സ്വന്തം.

പൊതുജന പരാതി പരിഹാരം

ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ

ഓണം സ്പെഷ്യൽ ഡ്രൈവ് ; കഞ്ചാവും എം.ഡി.എം.എ യും ഹാഷിഷും പിടികൂടി

കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും അതിർത്തി പ്രദേശങ്ങളിലും പോലീസ് ലഹരി പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ജില്ലയിലെ വിവിധ ഇടങ്ങളിലായി കഞ്ചാവും എം.ഡി.എം.എയും ഹാഷിഷുമായി മൂന്ന് പേരെ പിടികൂടി.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി

പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.