മാനന്തവാടി: നെഹ്‌റു യുവ കേന്ദ്ര വയനാടും വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കിൽ എക്സലൻസും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ തല അയൽപക്ക യുവ പാർലമെന്റ് സി-ഡിറ്റ് മാനന്തവാടിയിൽ നടന്നു. പരിപാടി വയനാട് ജില്ലാ കളക്‌ടർ ഡോ. രേണു രാജ് ഐ എ എസ് ഉദ്ഘാടനം ചെയ്തു.നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ ഉണ്ണികൃഷ്ണൻ ഡി അധ്യക്ഷത വഹിച്ച ചടങ്ങിൽ വോന്യൂ ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് സി ഇ ഒ അല്ലൻ റിന്റോൾ ജോസഫ് മുഖ്യാതിഥിയായി. “സംരഭകത്വം, കരിയർ ഗൈഡൻസ്” എന്നീ വിഷയങ്ങളെ ആസ്പദമാക്കി നിസാമുദ്ദിൻ കെ സംസാരിച്ചു. ചടങ്ങിൽ വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കിൽ എക്സലൻസ് എം ഡി അനീഷ്, നാഷണൽ യൂത്ത് വളണ്ടിയർ അക്ഷയ് എന്നിവർ സംസാരിച്ചു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







