മാനന്തവാടി: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് മാതൃകയായി മാനന്തവാടി ഉപജില്ലയിൽ നടപ്പിലാക്കിയ വിദ്യാർത്ഥി പരിപോഷണ പരിപാടി എം.എസ്.എസ്.ഐ.പി നടപ്പിലാക്കാൻ നേതൃത്വം നൽകിയ എ.ഇ.ഒ. ഗണേഷ് എം.എമ്മിനെ മാനന്തവാടി ഉപജില്ല കെ.എ.ടി.എഫ് കമ്മിറ്റി ആദരിച്ചു.
ജില്ലാ കൈറ്റ് കോ: ഓഡിനേറ്റർ മുഹമ്മദലി .കെ കെ.എ.ടി.എഫിൻ്റെ ഉപഹാരം സമ്മാനിച്ചു.സൽമാൻ ടി.പി അക്ബറലി, യൂനുസ് .ഇ, ജലീൽ, ശ്രീലൻ ,നസ്രിൻ.ടി, ഷിഹാബ് മാളിയേക്കൽ, സുബൈർ ഗദ്ദാഫി എന്നിവർ സംസാരിച്ചു.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.