ലോക വന,ജല,കാലാവസ്ഥ, ക്ഷയരോഗ ദിനാചരണങ്ങളുടെ ഭാഗമായി ശ്രേയസ് മലങ്കര യൂണിറ്റിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ക്ലാസ് എടുത്തു.യൂണിറ്റ് പ്രസിഡന്റ് പത്രോസ്,വൈസ് പ്രസിഡന്റ് സുപ്രഭ വിജയൻ,സെക്രട്ടറി സൗദ,സി.ഒ.സാബു പി.വി.,അനുഷ എന്നിവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്