കെല്ലൂർ:കേന്ദ്ര സർക്കാരിന്റെ
കൊള്ളരുതായ്മകൾ ചൂണ്ടിക്കാണിച്ചതിനും,രാജ്യം കൊള്ളയടിക്കുന്നവർക്കെതിരെയുള്ള
പോരാട്ടത്തിനു നേതൃത്വം നൽകുകയും ചെയ്തതിന്റെ പേരിൽ ലോക്സഭാ അംഗത്വത്തിൽ നിന്നും അയോഗ്യതകൽപ്പിക്കുകയും, ശിക്ഷയും വിധിക്കപ്പെട്ട വയനാട് പാർലമന്റ് അംഗം ശ്രീ:രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി പ്രധിഷേധ ജാല സംഘടിപ്പിച്ചു.രാത്രി പത്ത് മണിക്ക് ശേഷം കെല്ലൂർ ടൗണിൽ നിന്നും നാലാം മൈലിലേക്ക് നടന്ന പ്രതിഷേധ ജ്വാലയിൽ നൂറു കണക്കിനു
പ്രവർത്തകർ അണിനിരന്നു. കെല്ലൂർ അഞ്ചാംമൈൽ നിന്നും നാലാംമൈൽ വരെയാണു റാലി സംഘടിപ്പിച്ചത്. ജ്വാലയുടെ സമാപനത്തിന്റെ ഉദ്ഘാടനം ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി പി.കെ അസ്മത്ത് നിർവ്വഹിച്ചു.
നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ്പ്ര സിഡന്റ് ഹാരിസ് കാട്ടിക്കുളം അദ്ധ്യക്ഷത
വഹിച്ചു.മുസ്ലിം ലീഗ് നേതാക്കളായ അഡ്വ: റഷീദ് പടയൻ,പി.കെ അമീൻ,കൊച്ചി ഹമീദ്,
കേളോത്ത് ആവ,മോയിൻ ഖാസിമി, സി.കെ അബ്ദുറഹ്മാൻ,ടി നാസർ,സലീം കേളോത്ത്,
ഇസ്‌മയിൽ കാരക്കണ്ടി,തുടങ്ങിയവർ പ്രതിഷേധ ജ്വാലയെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

ശ്രേഷ്ഠ കാതോലിക്ക ബാവ ആഗസ്റ്റ് 23 ന് വയനാട്ടിൽ: സ്വീകരണത്തിന് ഒരുങ്ങി മലബാർ
കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ആഗസ്റ്റ് 23ന് മലബാർ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ്