ആപ്പിളിന്റെ ഇന്‍സ്റ്റ പേജില്‍ മില്യണ്‍ ലൈക്ക് നേടിയ ‘പൂച്ചസെല്‍ഫി’; ക്ലിക്കിന് പിന്നിലൊരു mallu guy

ഒരു സെല്‍ഫിയെങ്കിലും ക്ലിക്ക് ചെയ്യാത്ത ഒരാള്‍ പോലുമുണ്ടാവില്ല. സെല്‍ഫിയ്ക്ക് വേണ്ടി വിവിധ തരത്തിലുള്ള പോസുകളും ഫേഷ്യല്‍ എക്‌സ്പ്രഷനുകളും നമ്മള്‍ പരീക്ഷിക്കാറുമുണ്ട്. അതുപോലെ പലതരം ആറ്റിട്യൂഡിട്ട ഒരു ‘പൂച്ചസെല്‍ഫി’ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. ആപ്പിള്‍ കമ്പനിയുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ പൂച്ചപ്പടങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അഞ്ച് ദിവസത്തിനുള്ളില്‍ 10 ലക്ഷത്തിലേറെ ലൈക്കാണ്‌ ചിത്രങ്ങള്‍ നേടിയത്. എന്നാലീ സെല്‍ഫി ചിത്രങ്ങള്‍ പകര്‍ത്തിയത്‌ മലയാളിയായ റാഷിദ് ഷെരീഫാണ് എന്നതാണ് അതിലെ ഹൈലൈറ്റ്. മൊബൈല്‍ ഫോട്ടോഗ്രാഫിയെ സീരിയസായി കാണുന്ന, ഫോട്ടോഗ്രാഫി ക്രെയ്‌സായ റാഷിദ് പക്ഷെ തന്റെ പൂച്ചക്ലിക്കുകള്‍ ഇത്ര വൈറലാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

വയനാട് സ്വദേശിയായ റാഷിദ് ഖത്തറില്‍ ഓട്ടോ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയാണ്. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആയിരത്തോളം ചിത്രങ്ങള്‍ റാഷിദ് പങ്കുവെച്ചിട്ടുണ്ട്. പതിനായിരത്തിലേറെ ഫോളോവേഴ്‌സും റാഷിദിനുണ്ട്. മാര്‍ച്ച് ആറിനാണ് റാഷിദ് തന്റെ ഇന്‍സ്റ്റ അക്കൗണ്ടിലൂടെ പൂച്ചയുടെ ആറ് ചിത്രങ്ങള്‍ പങ്കുവെച്ചത്. പിന്നാലെ ആപ്പിള്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ റാഷിദിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തു. ഒരു മലയാളിയുടെ ചിത്രങ്ങള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയേറെ സ്വീകാര്യത ലഭിക്കുന്നത് ഒരുപക്ഷേ ആദ്യമായിരിക്കും. ആപ്പിളിന്റെ ഇന്‍സ്റ്റ പേജില്‍ ഏറ്റവുമധികം ലൈക്ക് ലഭിച്ച ചിത്രമെന്ന ബഹുമതിയും റാഷിദിന്റെ ചിത്രങ്ങള്‍ക്ക് സ്വന്തം.

ഇതിന് മുമ്പും റാഷിദിന്റെ ചിത്രങ്ങള്‍ ആപ്പിള്‍ തങ്ങളുടെ പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ലോകത്തെല്ലായിടത്തുമുള്ള ഐ ഫോണ്‍ ഉപയോക്താക്കള്‍ പകര്‍ത്തുന്ന ചിത്രങ്ങളില്‍ നിന്ന് #ShotoniPhone എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ചിത്രങ്ങളാണ് ആപ്പിള്‍ തങ്ങളുടെ അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്യുന്നത്. നിരവധി ഇന്ത്യക്കാരുടെ ചിത്രങ്ങള്‍ ഇതില്‍ ഇടം നേടിയിട്ടുണ്ട്. ആലപ്പുഴ സ്വദേശി സഹീര്‍ യാഫി പകര്‍ത്തിയ ചിത്രം ആപ്പിള്‍ ഷെയര്‍ ചെയ്തത് നേരത്തെ വാര്‍ത്തയായിരുന്നു. റാഷിദിന്റെ ചിത്രങ്ങള്‍ ആപ്പിള്‍ അവരുടെ പരസ്യചിത്രീകരണത്തിന് ഉപയോഗിക്കുമെന്നും അനുമോദനമെന്ന നിലയില്‍ പാരിതോഷികമായി ഒരു തുക കൈമാറുമെന്നും ആപ്പിള്‍ അറിയിച്ചിരിക്കുകയാണ്.

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മാനന്തവാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി നമിത എ.ആർ

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ ജാവലിൻ ത്രോ യിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി നമിത എ.ആർ. വാരാമ്പറ്റ ഗവ: ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അരിക്കളം രാമൻ,

ഇത് ഇലക്ട്രിക് വണ്ടിയാ സാറേ ലൈസൻസ് വേണ്ട!.. അങ്ങനെയല്ല, ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എംവിഡി

തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഡിപാർട്‌മെന്റ്( എംവിഡി). പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിന്റെ ഭാരം 60

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ദില്ലി: ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) മുന്നറിയിപ്പ് പുറത്തിറക്കി. ഓഫീസിലെ ഡിവൈസുകളിൽ നിന്നും

സംസ്ഥാനത്തെ പാലങ്ങളുടെ തകർച്ച പഠിക്കാൻ വിദഗ്ധ സമിതി; തീരുമാനവുമായി പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പാലങ്ങളുടെ തകർച്ച പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാന്‍ തീരുമാനം. ‌പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.നിര്‍മ്മാണ പ്രവൃത്തികളിലെ സാങ്കേതിക നടപടിക്രമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെ

മെസിയും അര്‍ജന്‍റീനയും നവംബറില്‍ കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി അബ്ദുറഹിമാൻ

അര്‍ജന്‍റീന ഫുട്ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും നവംബറില്‍ കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മെസി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെത്തുന്നത് സ്വകാര്യ സന്ദർശനത്തിന്‍റെ ഭാഗമാണെന്നും അത് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍റെ അറിവോടെയല്ലെന്നും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.