മൊബൈല്‍ ഫോണ്‍ പെട്ടന്ന് ചൂടാവുന്നുണ്ടോ?; കാരണങ്ങളറിയാം, കൂളാക്കാം…

Smoke effect on smart phone edge screen
നിങ്ങളുടെ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പെട്ടന്ന് ചൂടാവുന്നുണ്ടോ? പേടിക്കേണ്ടതില്ല, കാരണങ്ങള്‍ കണ്ടെത്തി പെട്ടന്ന് തന്നെ കൂളാക്കാനുള്ള വഴികള്‍ പറഞ്ഞുതരാം. ദീര്‍ഘനേരം ഉപയോഗിക്കുമ്പോള്‍ ഫോണ്‍ ചൂടാകുന്നത് സാധാരണമാണ്. അങ്ങനെയുള്ളത് പ്രശ്‌നമാക്കേണ്ട കാര്യമില്ല. എന്നാല്‍ ചെറിയ സമയം ഉപയോഗിക്കുമ്പോള്‍ തന്നെ ഫോണ്‍ ചൂടാകുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത് ശ്രദ്ധിക്കണം.

ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പ്രൊസസറും ബാറ്ററിയും മെമ്മറിയും തുടങ്ങി വ്യത്യസ്ഥ ഭാഗങ്ങള്‍ ഒരേ സമയം പ്രവര്‍ത്തുന്നു. ഫോണില്‍ നമ്മള്‍ ഒരേ കാര്യങ്ങള്‍ ഒരു സമയത്ത് ചെയ്യാറുണ്ട്. അല്ലെങ്കില്‍ ഒരേ ആപ്പുകള്‍ ഒരു സമയത്തു പ്രവര്‍ത്തിപ്പിക്കാറുണ്ട്. ഇത് ഫോണ്‍ ചൂടാവാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അതേപോലെ മോശം സിഗ്നല്‍ ഉള്ളപ്പോള്‍ ഫോണ്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതും നിങ്ങളുടെ ഫോണിനെ ചൂടാക്കും.

ഇങ്ങനെ സ്ഥിരമായി ഫോണ്‍ ചൂടാകുമ്പോള്‍ അത് നിങ്ങളുടെ ഫോണിന്റെ

ഫോണിന്റെ പെര്‍ഫോമന്‍സ് കുറയും
ബാറ്ററി ലൈഫ് കുറയുന്നു
ഉപകരണങ്ങളുടെ ആയുസ് കുറയുന്നു
ഫോണിലെ സെന്‍ട്രല്‍ പ്രൊസസിങ് യൂണിറ്റ്(സി.പി.യു) ഉരുകുന്നു
മാത്രമല്ല, ഫോണ്‍ അതിതീവ്രമായി ചൂടായാല്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യതയും ഉണ്ട്.
മണിക്കൂറുകളോളമുള്ള ഗെയിം കളിക്കലും വീഡിയോ കാണലും

ദീര്‍ഘനേരത്തെ ഗെയിം കളിക്കലും വീഡിയോ കാണലും ഫോണ്‍ ചൂടാക്കുന്നു. ഫോണ്‍ ചാര്‍ജ് ചെയ്തുകൊണ്ടാണ് ഉപയോഗിക്കുന്നതെങ്കിലും ഫോണ്‍ ചൂടാവുന്നു. ഇത് ബാറ്ററിയുടെ പ്രവര്‍ത്തനത്തെയും മോശമായി ബാധിക്കും.

ഒരേ സമയം നിരവധി ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുക

നിങ്ങളുടെ ഫോണിലെ ആപ്പുകള്‍ അതിന്റെ ഉപയോഗം കഴിഞ്ഞാല്‍ ഉടനെ ക്ലോസ് ചെയ്യുക. പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഓപ്പണ്‍ ആപ്പുകളും നിങ്ങളുടെ റാമും ബാറ്ററിയുമെല്ലാം ഉപേയോഗിക്കുന്നുണ്ട്. എത്രത്തോളം ആപ്പുകള്‍ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ അതെല്ലാം ഇതുപോലെ എനര്‍ജി ഉപയോഗിക്കും.

ആപ്പ് അപ്‌ഡേറ്റുകള്‍ നിങ്ങളുടെ ഫോണിന്റെ കാര്യക്ഷമതയും പ്രകടനവും കുറയ്ക്കുന്ന സോഫ്റ്റ്‌വെയര്‍ ബഗുകള്‍ പരിഹരിക്കുന്നു, അതിനാല്‍ നിങ്ങളുടെ ആപ്പുകള്‍ സ്വയമേവ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക അല്ലെങ്കില്‍ പതിവായി അപ്‌ഡേറ്റുകള്‍ പരിശോധിക്കുക.

മോശം സിഗ്നല്‍

മോശം സിഗ്നലുള്ള ഒരു സ്ഥലത്തുനിന്ന് ഫോണ്‍ ഉപയോഗിക്കുമ്പോഴും നിങ്ങളുടെ ഫോണ്‍ ചൂടാവുന്നു. കാരണം, സെല്ലുലാര്‍ ആയാലും വൈഫൈ ആയാലും ബ്ലൂടൂത്ത് ആയാലും ഒരു സിഗ്‌നല്‍ കണ്ടെത്താന്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ അമിതമായി പ്രവര്‍ത്തിക്കുന്നു.

വൈറസുകളും മാല്‍വെയറുകളും( ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രം)

വൈറസുകളും മാല്‍വെയറുകളും നിങ്ങളുടെ ഫോണിനെ ചൂടാക്കുന്നവയാണ്. എന്നാല്‍ ആപ്പിള്‍ അവരുടെ ഉപകരണങ്ങളില്‍ ആപ്പിള്‍ ഇതര സോഫ്റ്റവെയറുകള്‍ അനുവദിക്കാത്തിനാല്‍ വൈറസും മാല്‍വെയറുകള്‍ക്കും വിധേയരാവാറില്ല.

ഉപയോക്താക്കള്‍ അവരുടെ ഉപകരണത്തില്‍ വിശ്വസനീയമായ ഒരു ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നല്ലതാണ്.

ഫോണിനെ എങ്ങനെ കൂളാക്കാം:

പ്രൊട്ടക്ടീവ് കെയ്‌സ് നീക്കം ചെയ്യുക

നിങ്ങളുടെ ഫോണ്‍ അമിതമായി ചൂടാവാന്‍ തുടങ്ങിയാല്‍ പ്രൊട്ടക്ടീവ് കെയ്‌സ് നീക്കം ചെയ്ത് ലോ പവര്‍ മോഡിലേക്ക് മാറ്റുക. ഫോണ്‍ കെയ്‌സ് തല്‍ക്കാലത്തേക്ക് മാറ്റിവെക്കുന്നത് ഫോണിനെ എളുപ്പത്തില്‍ തണുപ്പിക്കാന്‍ സഹായിക്കും.

അധികം ചൂടില്ലാത്ത ഉപരിതലത്തില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെക്കാം:

കിടക്കയിലോ പുതപ്പിലോ തലയിണയിലോ രാത്രിയില്‍ നിങ്ങളുടെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെക്കരുത്. ഇങ്ങനെ ചെയ്യുമ്പോള്‍ ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോഴുണ്ടാകുന്ന ചൂട് പിന്തള്ളാന്‍ സാധിക്കാതെ വരും.

സ്‌ക്രീന്‍ ബ്രൈറ്റനെസ് കുറച്ചുവെക്കുക:

ഫോണ്‍ ചൂടാവുമ്പോള്‍ നിങ്ങളുടെ ഫോണിന്റെ സ്‌ക്രീന്‍ ബ്രൈറ്റനെസ് കുറയ്ക്കുക.ഊര്‍ജ ഉപയോഗം കുറയ്ക്കുമെന്ന് മാത്രമല്ല, നിങ്ങളുടെ കണ്ണുകള്‍ക്കും ഗുണകരമാണിത്. ജി.പി.എസ്, ബ്ലൂടൂത്ത്, വൈഫൈ എന്നിവ ഉപയോഗിക്കാതിരിക്കുമ്പോള്‍ ഓഫാക്കിവെക്കുന്നതും നല്ലതാണ്.

ഫോണ്‍ ചൂടാവാതിരിക്കാനുള്ള നുറുങ്ങ് വിദ്യകള്‍

നിങ്ങളുടെ ഫോണിന്റെ തന്നെ ചാര്‍ജര്‍ തന്നെ ഉപയോഗിക്കുക.
ഫോണിലെ ആപ്പുകളുടെ അപ്‌ഡേഷനുകള്‍ കൃത്യമായി പരിശോധിക്കുക. ഉപയോഗിച്ച് കഴിഞ്ഞാല്‍ ആപ്പുകള്‍ ക്ലോസ് ചെയ്ത് വെക്കുക, സ്‌ക്രീന്‍ ബ്രൈറ്റ്‌നെസ് കുറച്ചുവെക്കുക.
ക്ലീന്‍ മാസ്റ്റര്‍, പവര്‍ ക്ലീന്‍ എന്നിവ പോലുള്ള ക്ലീനര്‍ ആപ്പുകള്‍ ഉപയോഗിക്കുക. ഇത് നിങ്ങളുടെ ഫോണിലെ ജങ്ക് ഫയലുകള്‍ നീക്കം ചെയ്യുന്നു.
വെയിലത്ത് ഫോണ്‍ അധികനേരം ഉപയോഗിക്കുന്നത് ഒഴിവാക്കുക.
തുടര്‍ച്ചയായുള്ള ഫോണ്‍ ഉപയോഗം കഴിവതും ഒഴിവാക്കുക. വിഡിയോ കാണുമ്പോഴും, ഗെയിം കളിക്കുമ്പോഴും അല്‍പം ഇടവേള നല്‍കുന്നതിലൂടെ ഫോണ്‍ ചൂടാകുന്നതു തടയാന്‍ ഒരു പരിധിവരെ സാധിക്കും.
പ്രൊട്ടക്ടീവ് കെയ്‌സ് നീക്കം ചെയ്യുക.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം

ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക

വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ സംസ്ഥാന സിലബസിൽ ആദ്യ ചാൻസിൽ എസ്എസ്എല്‍സി/ ടിഎച്ച്എല്‍സി പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാത്ത മാർക്കും,

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി; അംശാദായ കുടിശ്ശിക അടയ്ക്കാം

സംസ്ഥാന ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കും, തൊഴിലുടമകൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും റബ്ബർ ബോർഡ് മുഖേന സ്‌കീമിൽ ഉൾപ്പെട്ടിട്ടുള്ള തൊഴിലാളികൾക്കും അംശാദായ ഇനത്തിൽ കുടിശ്ശിക വരുത്തിയിട്ടുള്ള തുക പലിശ ഒഴിവാക്കി

ലേലം

വയനാട് ടൗൺഷിപ്പ് നിര്‍മാണത്തിനായി ഏറ്റെടുത്ത ഭൂമിയിൽ നിർമ്മാണ പ്രവർത്തനത്തിന് തടസമായി നിൽക്കുന്ന സോൺ 2ലെ 172 മരങ്ങളും സോൺ 3ലെ 75 മരങ്ങളും ടൗൺ സ്ക്വയറിലെ 13 മരങ്ങളും ഓഗസ്റ്റ് 27 രാവിലെ 11ന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൊതകര-ഒരപ്പ് ഭാഗങ്ങളിൽ ഓഗസ്റ്റ് 21 രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

പ്രവര്‍ത്തന പുരോഗതി വിലയിരുത്തി കളക്ടറുടെ അദ്ധ്യക്ഷതയിൽ പ്രീ-ജില്ലാ വികസന സമിതി യോഗം

ഓഗസ്റ്റ് 30ന് നടക്കാനിരിക്കുന്ന ജില്ലാ വികസന സമിതി യോഗത്തിന് മുന്നോടിയായി ജില്ലയിലെ ഉദ്യോഗസ്ഥരുടെ പ്രീ-ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.