ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ പുതുതായി നിർമ്മിക്കുന്ന വഴിപാട് കൗണ്ടർ,ഓഫീസ് കെട്ടിടത്തിൻ്റെ തറക്കല്ലിടൽ ബഹു.മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എം.ആർ.മുരളി നിർവ്വഹിച്ചു. ചടങ്ങിൽ ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി എച്ചോം ഗോപി അദ്ധ്യക്ഷനായിരുന്നു.ക്ഷേത്രം പാരമ്പര്യേതര ട്രസ്റ്റി ടി.കെ.അനിൽകുമാർ സ്വാഗതം പറഞ്ഞു.,മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ.രാമചന്ദ്രൻ,വള്ളിയൂർക്കാവ് ഡിവിഷൻ കൗൺസിലർ കെ.സി.സുനിൽകുമാർ,തിരുനെല്ലി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ.സി.സദാനന്ദൻ, മുൻ മലബാർ ദേവസ്വം ബോർഡ് മെമ്പർ കേശവൻ എന്നിവർ ആശംസകൾ അറിയിച്ചു.ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ.ജിതേഷ് നന്ദി രേഖപ്പെടുത്തി.മുനിസിപ്പൽ കൗൺസിലർമാരായ ശാരദാ സജീവൻ, വി.ആർ. പ്രവീജ് തുടങ്ങിയവർ സംബന്ധിച്ചു.

ഉച്ചയൂണിന് ശേഷം മധുരം കഴിച്ചാല്‍; മധുരം കഴിക്കാനും നല്ല സമയവും ചീത്ത സമയവും ഉണ്ടോ?
ഉച്ചയൂണിന് ശേഷം അല്പം മധുരം. അത് പതിവാക്കിയവര്‍ നമുക്കിടയില്‍ തന്നെ ഉണ്ട്. ആ ശീലം നല്ലതാണോ അറിയാം. ഒരുപാട് മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാനും ടൈപ്പ് 2 ഡയബറ്റിസ് വര്‍ധിക്കാനും പൊണ്ണത്തടിക്കും