പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ നിർദ്ധനരായ 122 രോഗി കുടുംബങ്ങൾക്ക് ഭക്ഷണസാധനങ്ങൾ ഉൾപ്പെട്ട കിറ്റുകൾ വീട്ടിൽ എത്തിച്ചു നൽകി.പഞ്ചായത്ത് സപ്പോർട്ടിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ ആദ്യകാലu പാലിയേറ്റിവ് പ്രവർത്തക മറിയാമ്മ ടീച്ചർക്ക് കിറ്റ് കൈമാറി നിർവഹിച്ചു. പാലിയേറ്റിവ് ചെയർമാൻ കെ.ടി കുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ്, മെമ്പർ അനിഷ്, ഡോക്ടർമാരായ അനിത,ഷെരീഫ്,എച്ച്.ഐ അജിത്,ജെ.എച്ച്.ഐ ഷിബു,പാലിയേറ്റിവ് നഴ്സ് റോസ്‌ലി, വൊളണ്ടിയർ മുകുന്ദൻ,പാലിയേറ്റിവ് . സപ്പോർട്ടിംഗ് കമ്മറ്റി കൺവീനർ ജിജി ജോസഫ്, കമ്മറ്റി മെമ്പർ അബ്ദുൾ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു
സുൽത്താൻ ബത്തേരി ഐസിഡിഎസ് പ്രൊജക്ടിന് കീഴിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, നൂൽപ്പുഴ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ 118 അങ്കണവാടികളിലെ കുട്ടികൾക്ക് മുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകൾ ഓഗസ്റ്റ് 30ന് ഉച്ച