പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ അമ്പലവയല്‍ സെക്ഷന്റെ കീഴിലുള്ള റോഡുകളില്‍ അനുമതി കൂടാതെ പൊതുജനങ്ങള്‍ മണ്ണ്, മരം, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍, പാഴ്‌വസ്തുക്കള്‍ തുടങ്ങിയവ കൂട്ടിയിട്ടിരിക്കുന്നതും കൃഷി ചെയ്യുന്നതുമടക്കമുളള എല്ലാവിധ അനധികൃത കയ്യേറ്റങ്ങളും 14 ദിവസത്തിനകം നീക്കം ചെയ്യണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. അനുവദിച്ച കാലാവധിക്കുള്ളില്‍ നീക്കം ചെയ്തില്ലെങ്കില്‍ സാധനസാമഗ്രികള്‍ സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടി ലേലം ചെയ്യുമെന്നും അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.
കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ യുവതി മരണപ്പെട്ട സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വിനായക് ഡി. അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റുമാരായ നൗഫൽ,