മാനന്തവാടി: കുണ്ടാല മോർ ഗ്രീഗോറിയോസ് അബ്ദുൽ ജലീൽ ബാവാ പള്ളിയിൽ മോർ ഗീവർഗീസ് സഹദായുടെയും പരിശുദ്ധ ഗ്രീഗോറിയോസ് അബ്ദുൽ ജലീൽ ബാവായുടെയും ഓർമ്മപ്പെരുന്നാൾ 21 ന് തുടങ്ങും. വികാരി ഫാ. സോജൻ ജോസ് കൊടിയേറ്റും. സന്ധ്യാപ്രാർത്ഥനയ്ക്ക് മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് കാർമികത്വം വഹിക്കും. 22 ന് മുന്നിൻമേൽ കുർബാന, പ്രസംഗം, പ്രദക്ഷണം, നേർച്ച ഭക്ഷണം എന്നിവ ഉണ്ടാകും.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.