വാളാട്: യുവാവിനെ സഹോദരന്‍ മുളവടിവെച്ച് അടിച്ചു കൊന്നതായി പരാതി. വാളാട് എടത്തന വേങ്ങണമുറ്റം കോളനിയിലെ ജയചന്ദ്രന്‍ (42) ആണ് മരിച്ചത്. ജയചന്ദ്രന്റെ ജ്യേഷ്ഠ സഹോദരന്‍ രാമകൃഷ്ണനാണ് മര്‍ദിച്ചത്. സംഭവ ശേഷം രാമകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് സംഭവം. ജയചന്ദ്രന്‍ മദ്യലഹരിയില്‍ ജയചന്ദ്രന്റെ ഭാര്യയേയും, അമ്മയേയും ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ മുളവടിവെച്ച് രാമകൃഷണന്‍ കഴുത്തിനും തലയ്ക്കും അടിച്ചതായാണ് പരാതി. അടിയേറ്റു വീണ ജയചന്ദ്രനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.ജയചന്ദ്രന്റെ സുഹൃത്ത് വരയാല്‍ കരയോത്തിങ്കല്‍ രവി (45) നും മര്‍ദനമേറ്റിട്ടുണ്ട്. ഇയ്യാള്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.രവിയുടെ പരാതി പ്രകാരം തലപ്പുഴ പോലീസ് കൊലപാതക കുറ്റത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ