വന്ന വഴി മറക്കാത്തവന്‍; റിങ്കു സിംഗിന്റെ ചെയ്തിക്ക് കൈയടിച്ച് ക്രിക്കറ്റ് ലോകം.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2023-ന്റെ 16-ാം പതിപ്പിലെ തന്റെ പ്രകടനത്തിലൂടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബാറ്റിംഗ് താരം റിങ്കു സിംഗ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവസാന ഓവറില്‍ 25-കാരന്റെ തുടര്‍ച്ചയായ അഞ്ച് സിക്സറുകള്‍ കൊല്‍ക്കത്തയ്ക്ക് വിജയം നേടിക്കൊടുത്തത് അത്രമേള്‍ ഒരു ക്രിക്കറ്റ് പ്രേമിയും മറക്കില്ല. അദ്ദേഹത്തിന്റെ ഇതുവരെയുള്ള ടൂര്‍ണമെന്റിലെ ഹൈലൈറ്റ് പ്രകടനവും അതായിരുന്നു.

ഇപ്പോഴിതാ അലിഗഢില്‍ നിരാലംബരായ ക്രിക്കറ്റ് കളിക്കാര്‍ക്കായി ഒരു സ്പോര്‍ട്സ് ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതിനാല്‍ റിങ്കു സിംഗ് മൈതാനത്തിന് പുറത്തും കൈയടി നേടുകയാണ്. താഴേക്കിടയില്‍ നിന്ന് കഷ്ടപ്പെട്ട് ഒരു ക്രിക്കറ്ററായി വളര്‍ന്നതിന്റെ ബുദ്ധിമുട്ടുകള്‍ റിങ്കു നേരിട്ടു അനുഭവിച്ചറിഞ്ഞിട്ടുള്ളതിനാല്‍ മറ്റുള്ളവര്‍ക്ക് അത് അനുഭവിക്കാതിരിക്കാന്‍ 25-കാരന്‍ ശ്രദ്ധ കൊടുക്കുകയാണ്.

അലിഗഡ് ക്രിക്കറ്റ് സ്‌കൂളിലും അക്കാദമിയിലുമായി 15 ഏക്കര്‍ വ്യാപിച്ചുകിടക്കുന്ന സ്ഥലത്ത് ഹോസ്റ്റല്‍ നിര്‍മ്മാണം പുരോഗമിക്കുകയാണ്. 2023 മെയ് മാസത്തോടെ ഈ സൗകര്യം പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐപിഎല്ലില്‍ നിന്ന് മടങ്ങിയെത്തിയാല്‍ റിങ്കു തന്നെ ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്യും.

നിരാലംബരായ യുവ കളിക്കാര്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ പിന്തുടരുന്നതിന് ഒരു ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ അദ്ദേഹം എപ്പോഴും ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ സാമ്പത്തികമായി നല്ല നിലയിലായപ്പോള്‍ അത് യാഥാര്‍ത്ഥ്യമാക്കാന്‍ അദ്ദേഹം തീരുമാനിച്ചു- താരത്തിന്റെ ബാല്യകാല കോച്ച് മസൂദുസ്-സഫര്‍ അമിനി പറഞ്ഞു.

ഞങ്ങളുടെ ഒരു ഡസനോളം ട്രെയിനികള്‍ ഹോസ്റ്റലിലേക്ക് മാറും. നിലവില്‍, അവര്‍ വലിയ വാടക നല്‍കുന്നു. എന്നാല്‍ ഇവിടെ അവര്‍ക്ക് ചെറിയ ചിലവില്‍ മുറികളും ഭക്ഷണവും ലഭിക്കും. കൂടാതെ, അവര്‍ക്ക് യാത്രയ്ക്കായി സമയവും പണവും പാഴാക്കേണ്ടതില്ല. ഏകദേശം 90 ശതമാനം ജോലികളും പൂര്‍ത്തിയായി. അടുത്ത മാസത്തോടെ ഇത് തയ്യാറാകും. ഐപിഎല്ലില്‍ നിന്ന് തിരിച്ചെത്തിയാല്‍ റിങ്കു ഉദ്ഘാടനം ചെയ്യും. ഈ സൗകര്യം ഈ യുവാക്കളുടെ ജീവിതം എളുപ്പമാക്കുമെന്ന് പ്രതീക്ഷിക്കുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

900 അടി താഴ്ന്ന് പറന്നു; അഹമ്മദാബാദ് വിമാന അപകടത്തിന് 38 മണിക്കൂർ ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ജൂൺ 14 ന്

ഇടയ്ക്കിടെ മൂത്രാശയ അണുബാധ ഉണ്ടാവാറുണ്ടോ ? ശ്രദ്ധിച്ചില്ലെങ്കിൽ കാൻസറിലേക്ക് നയിച്ചേക്കാമെന്ന് പഠനങ്ങൾ

സ്ത്രീകളിൽ പലപ്പോഴും കണ്ടുവരുന്ന രോഗമാണ് മൂത്രാശയ അണുബാധ. മൂത്രമൊഴിക്കുമ്പോളുണ്ടാകുന്ന കുത്തുന്ന പോലുള്ള വേദന അല്ലെങ്കിൽ അസ്വസ്ഥതകളെല്ലാം സാധാരണമായി കരുതുന്നവരുമുണ്ട്. എന്നാൽ ഇത് ഇടയ്ക്കിടെ അനുഭവപ്പെടുന്ന ആളുകൾ തീർച്ചയായും വിദഗ്ധ ചികിത്സ തേടണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളെജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഹൃസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസ് (വയര്‍മാന്‍ ലൈസന്‍സിങ്്) കോഴ്‌സുകളിലേക്കാണ് അവസരം. പത്താം ക്ലാസാണ്

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.