നിസ്തുലമായ നേതൃത്വവും നിസ്വാർത്ഥമായ സേവന നിരതയും കൊണ്ട് കഴിഞ്ഞ അഞ്ചു വർഷക്കാലം സേവനമനുഷ്ഠിച്ച പാണ്ടംകോട്
മഹല്ല് ഹത്തീബ് ജുബൈർ ദാരിമി ഉസ്താദിനെയും മഹല്ല് മുഅദ്ദിൻ സയ്യിദ് കുഞ്ഞിക്കോയ തങ്ങളെയും ആദരിച്ചു.
മഹല്ല് പ്രസിഡന്റ് മമ്മൂട്ടി തുർക്കി അധ്യക്ഷനായി.മഹല്ല് കമ്മറ്റിയുടെ ഉപഹാരങ്ങൾ മഹല്ല് ട്രഷറർ ജാഫർ പി സി, മജീദ് പാലോളി ജംഷീർ ഫൈസി, എന്നിവരും എസ്കെഎസ്എസ്എഫിന്റെ ഉപഹാരം പ്രസിഡന്റ് അൻസാർ കെ വി യും സെക്രട്ടറി തസ്ലിം വിയും നൽകി.
അന്ത്രു കുളങ്ങരത്ത് ആശംസകൾ നേർന്നു. മഹല്ല് സെക്രട്ടറി യൂനുസ് പിസി സ്വാഗതവും ജോയിൻ സെക്രട്ടറി ഫൈസൽ പാലോളി നന്ദിയും അർപ്പിച്ചു

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ