സൗദിയില്‍ മാസപ്പിറവി ദൃശ്യമായതിനാൽ യുഎഇ, ഖത്തർ, കുവൈത്ത്, ബഹറൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ.
അതേസമയം ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലാണ് നാളെ ചെറിയ പെരുന്നാള്‍ ആവുക. ഒമാനിൽ എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ചെറിയ പെരുന്നാള്‍ ശനിയാഴ്ചയാണ്.
ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കുന്നതിനായി സൗദിയിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. വിവിധ ഇടങ്ങളിൽ നടക്കുന്ന ഈദ് ഗാഹുകൾക്ക് പ്രമുഖ പണ്ഡിതന്മാർ നേതൃത്വം നൽകും.