ചിക്കൻ കറി മുതൽ പുഡിങ് വരെ; 111 വർഷങ്ങൾക്ക് ശേഷം ടൈറ്റാനിക്കിലെ യാത്രക്കാരുടെ ഭക്ഷണ മെനു വൈറലാകുന്നു!

ലോകം ഒന്നടങ്കം നടുങ്ങിയ ടൈറ്റാനിക് ദുരന്തം സംഭവിച്ച് 100 വർഷത്തിലേറെയായിട്ടും ആർഎംഎസ് ടൈറ്റാനിക് എന്ന കപ്പലിനോടുള്ള കൗതുകം അവസാനിച്ചിട്ടില്ല. അതിനെ ചുറ്റിപ്പറ്റിയുള്ള ഒരുപാട് വാർത്തകളും വിശേഷങ്ങളും ഇപ്പോഴും മാധ്യമങ്ങളിലും മറ്റും ചർച്ച ചെയ്യപ്പെടാറുണ്ട്.

ടൈറ്റാനിക് ദുരന്തവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളാണ് ഇപ്പോഴും ആളുകളുടെ മനസ്സിലൂടെ കടന്നുപോകുന്നത്. പക്ഷേ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ആ ആഢംബര കപ്പലില്‍ എന്തായിരിക്കും യാത്രക്കാർക്ക് ഭക്ഷണമായി നൽകിയിരുന്നതെന്ന് ?

ടൈറ്റാനിക് മുങ്ങിയതിന്‍റെ 111-ാം വാർഷികത്തോടനുബന്ധിച്ച്, അതിന് ഒരു ഉത്തരവുമായി എത്തിയിരിക്കുകയാണ് ജനപ്രിയ ഇൻസ്റ്റാഗ്രാം പേജായ ടേസ്റ്റ് അറ്റ്‌ലസ്.

1912 ഏപ്രിൽ 15-ന് കടലിൽ മുങ്ങുന്നതിന് മുമ്പായി കപ്പലിന്‍റെ വിവിധ ക്ലാസുകളിൽ നൽകിയ ഭക്ഷണ മെനുവിന്‍റെ ഫോട്ടോയാണ് ടേസ്റ്റ് അറ്റ്‌ലസ് തങ്ങളുടെ ഇൻസ്റ്റാ പേജിൽ പങ്കിട്ടത്.

ചിക്കൻ കറി മുതൽ സ്വാദിഷ്ടമായ വിവിധയിനം പുഡ്ഡിങ്ങുകൾ വരെ ഉൾപ്പെടുന്ന വിഭവ സമൃദ്ധമായ ഭക്ഷണമായിരുന്നു ആഡംബര കപ്പൽ തന്‍റെ യാത്രക്കാർക്ക് ഒരുക്കിയിരുന്നത്.

ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ്, തേഡ് ക്ലാസ് ഇനി മൂന്ന് വിഭാഗം യാത്രക്കാര്‍ക്കായും തയ്യാറാക്കിയിരുന്ന ഭക്ഷണത്തിൽ പ്രകടമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്നാണ് മെനു കാർഡ് കാണിക്കുന്നത്.

കൂടാതെ, ടൈറ്റാനിക് മുങ്ങിയ രാത്രിയിൽ സെക്കൻഡ് ക്ലാസ് യാത്രക്കാർക്ക് വിളമ്പിയ പ്ലം പുഡ്ഡിംഗ് ഏറെ സ്വാദിഷ്ടമായിരുന്നു എന്നും പറയപ്പെടുന്നു. കോൺഡ് ബീഫ്, പച്ചക്കറികൾ, ഗ്രിൽ ചെയ്ത മട്ടൺ ചോപ്‌സ്, കസ്റ്റാർഡ് പുഡ്ഡിംഗ്, പോട്ടഡ് ചെമ്മീൻ, നോർവീജിയൻ വിഭവങ്ങൾ, വിവിധതരം ചീസ് എന്നിങ്ങനെ നീളുന്നതായിരുന്നു ഫസ്റ്റ് ക്ലാസ് യാത്രക്കാരടെ മെനു.

തേർഡ് ക്ലാസ് യാത്രക്കാർക്ക് പ്രഭാത ഭക്ഷണത്തിനും അത്താഴത്തിനും പരിമിതമായ വിഭവങ്ങൾ മാത്രമാണ് കപ്പലില്‍ വിളമ്പിയിരുന്നത്. ഓട്‌സ് കഞ്ഞി, പാല്‍, മത്തി, ഉരുളക്കിഴങ്ങ്, മുട്ട, ഫ്രഷ് ബ്രെഡും വെണ്ണയും, തുടങ്ങിയവയായിരുന്നു തേർഡ് ക്ലാസ് ക്ലാസ് യാത്രക്കാരുടെ മെനുവിൽ പ്രധാനമായും ഉണ്ടായിരുന്നത്.

എന്നാൽ യാത്രക്കാർ ഏത് ക്ലാസിൽപ്പെട്ടവരായാലും, ടൈറ്റാനിക് പൊതുവിൽ എല്ലാവർക്കും ഒരു ആഢംബര ഡൈനിംഗ് അനുഭവം വാഗ്ദാനം ചെയ്തിരുന്നു. ഏതായാലും ടൈറ്റാനിക് കപ്പലിലെ മെനു കാർഡുകൾക്ക് വലിയ സ്വീകാര്യതയാണ് 111 വര്‍ഷങ്ങള്‍ക്ക് പിന്നിട്ടിട്ടും സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

വികസന നേട്ടങ്ങളും ഭാവി നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്ത് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

വികസന നേട്ടങ്ങളും ഭാവി വികസന നിർദ്ദേശങ്ങളും ചര്‍ച്ച ചെയ്ത് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വികസന സദസ്. മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ ഉണ്ണികൃഷണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ഭവനരഹിതരായ

സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് പഞ്ചായത്തായി മൂപ്പൈനാട്

ജില്ലയിലെ രണ്ടാമത്തെ സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് ഗ്രാമപഞ്ചായത്തായി മൂപ്പൈനാട്. സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ  പരിധിയിൽ ഭൂമിശാസ്ത്ര, സാമൂഹിക, സാമ്പത്തിക, അടിസ്ഥാന സൗകര്യ സംബന്ധമായ വിവരങ്ങൾ ഡിജിറ്റൽ രീതിയിൽ

ടെൻഡർ ക്ഷണിച്ചു.

വനിതാ ശിശു വികസന ഓഫീസിന് കീഴിൽ കണിയാമ്പറ്റയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസ് ഹോമിലേക്ക് വാഹനം വാടകയ്ക്ക് നൽകാൻ താത്പര്യമുള്ളവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 11 ന് വൈകിട്ട് മൂന്ന്

തോൽവി ഉറപ്പിച്ച സി പി എം രാഷ്ട്രീയ നാടകം കളിക്കുന്നു – യു ഡി എഫ്

കോട്ടത്തറ: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കാലാകാലങ്ങളായി കള്ളവോട്ട് നടത്തി സ്ഥാനങ്ങളിൽ കയറിപ്പറ്റിയ സി പി എം സ്ഥലത്ത് വർഷങ്ങളായി താമസമില്ലാത്തവരുടെ പേരുകൾ ആക്ഷേപത്തിൻ്റെ അടിസ്ഥാനത്തിൽ നീക്കം ചെയ്തപ്പോൾ പഞ്ചായത്ത് ഓഫീസിൽ രാഷ്ട്രീയ നാടകം അവതരിപ്പിക്കുകയാണെന്ന് യുഡിഎഫ്

നൂൽപ്പുഴയിൽ കടുവയുടെ ആക്രമണം; ഗർഭിണിയായ പശുവിനെയും കിടാവിനെയും കൊന്നു

നൂൽപ്പുഴ:നൂൽപ്പുഴ ഏഴേക്കർ കുന്നിൽ കടുവയുടെ ആക്രമണത്തിൽ ഗർഭിണിയായ പശുവും പശുക്കിടാവും ചത്തു. ഏഴേക്കർ കുന്ന് സ്വദേശി നാരായണിയുടെ പശുവിനെയും ഒരു വയസ്സുള്ള കിടാവിനെയുമാണ് കടുവ കൊന്നത്. ഇന്ന് രാവിലെ 11 മണിയോടെ മേയാൻ കെട്ടിയ

സന്നദ്ധം :ദുരന്ത നിവാരണ പരിശീലനം നടത്തി

മുട്ടിൽ: മുട്ടിൽ WOVHSS,NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ദുരന്ത നിവാരണ പരിശീലനം നടത്തി. NSS ആക്ഷൻ പ്ലാനിലെ “സന്നദ്ധം” പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കൽപ്പറ്റ ഫയർ ആൻ്റ് റസ്ക്യൂ ടീമംഗങ്ങളാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.