ട്വിറ്ററിൽ പേര് മാറ്റിയത് പണിയായി; തൃഷയ്ക്കും ജയം രവിക്കും ട്വിറ്റര്‍ ബ്ലൂടിക്ക് നഷ്ട്ടമായി.

തമിഴ് സിനിമയിലെ എക്കാലത്തെയും വിജയങ്ങളില്‍ ഒന്നായിരുന്നു പൊന്നിയിന്‍ സെല്‍വന്‍. മണിരത്നം തന്‍റെ സ്വപ്‍ന പ്രോജക്റ്റ് എന്നു വിശേഷിപ്പിച്ചിരുന്ന ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗം 2022 സെപ്റ്റംബര്‍ 30 നാണ് തിയറ്ററുകളില്‍ എത്തിയത്.

അന്നു മുതലെ സിനിമാപ്രേമികള്‍ രണ്ടാം ഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ഏപ്രില്‍ 28 നാണ് പൊന്നിയിന്‍ സെല്‍വന്‍ 2 ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തുക.

പ്രീ-റിലീസ് ഹൈപ്പ് കൂട്ടിക്കൊണ്ട് രാജ്യം മൊത്തം പ്രമോഷന്‍ പരിപാടിയിലാണ് ഇപ്പോൾ സിനിമയുടെ അണിയറക്കാര്‍. ദില്ലിയില്‍ ഇത്തരത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തതാണ് ചിത്രത്തിലെ താരങ്ങളായ ജയം രവിയും, തൃഷയും.

തങ്ങളുടെ ട്വിറ്റര്‍ അകൗണ്ടിലെ വെരിഫിക്കേഷന്‍ ബ്ലൂടിക്ക് നഷ്ടമായ സംഭവമാണ് വിശദീകരിച്ചത്. സിനിമയുടെ പ്രമോഷന് വേണ്ടി തങ്ങളുടെ പൊന്നിയിന്‍ സെല്‍വന്‍ 2വിലെ കഥാപാത്രങ്ങളുടെ പേരില്‍ ട്വിറ്റര്‍ അക്കൌണ്ട് പേര് മാറ്റിയതോടെയാണ് താരങ്ങളുടെ ബ്ലൂടിക്ക് നഷ്ട്ടമായത്.

സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി ഞങ്ങൾ എല്ലാവരും ഞങ്ങളുടെ ട്വിറ്ററിലെ പേരുകൾ മാറ്റേണ്ടതായിരുന്നു. രവിയും ഞാനും ആദ്യം തന്നെ പേര് മാറ്റി.

അതോടെ ബ്ലൂ ടിക്ക് നഷ്ടപ്പെട്ടു. ഇതിന് പിന്നിലെ കാരണം ഞങ്ങൾക്ക് അറിയില്ല, പക്ഷേ ടീം അത് വീണ്ടും നേരയാക്കാനുള്ള ശ്രമത്തിലാണ്” – തൃഷ ദില്ലിയിലെ ചടങ്ങില്‍ പറഞ്ഞു. “ഞങ്ങള്‍ ഇപ്പോള്‍ ഞങ്ങളുടെ ക്യാരക്ടര്‍ വെരിഫിക്കേഷനിലാണ്, പിന്നീട് ഞങ്ങള്‍ പേരുകളുടെ വെരിഫിക്കേഷനിലേക്ക് വരും” – ഇതിനോട് രസകരമായി ജയം രവി പ്രതികരിച്ചു.

വികസന നേട്ടങ്ങളും ഭാവി നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്ത് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

വികസന നേട്ടങ്ങളും ഭാവി വികസന നിർദ്ദേശങ്ങളും ചര്‍ച്ച ചെയ്ത് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വികസന സദസ്. മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ ഉണ്ണികൃഷണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ഭവനരഹിതരായ

സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് പഞ്ചായത്തായി മൂപ്പൈനാട്

ജില്ലയിലെ രണ്ടാമത്തെ സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് ഗ്രാമപഞ്ചായത്തായി മൂപ്പൈനാട്. സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ  പരിധിയിൽ ഭൂമിശാസ്ത്ര, സാമൂഹിക, സാമ്പത്തിക, അടിസ്ഥാന സൗകര്യ സംബന്ധമായ വിവരങ്ങൾ ഡിജിറ്റൽ രീതിയിൽ

ടെൻഡർ ക്ഷണിച്ചു.

വനിതാ ശിശു വികസന ഓഫീസിന് കീഴിൽ കണിയാമ്പറ്റയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസ് ഹോമിലേക്ക് വാഹനം വാടകയ്ക്ക് നൽകാൻ താത്പര്യമുള്ളവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 11 ന് വൈകിട്ട് മൂന്ന്

തോൽവി ഉറപ്പിച്ച സി പി എം രാഷ്ട്രീയ നാടകം കളിക്കുന്നു – യു ഡി എഫ്

കോട്ടത്തറ: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കാലാകാലങ്ങളായി കള്ളവോട്ട് നടത്തി സ്ഥാനങ്ങളിൽ കയറിപ്പറ്റിയ സി പി എം സ്ഥലത്ത് വർഷങ്ങളായി താമസമില്ലാത്തവരുടെ പേരുകൾ ആക്ഷേപത്തിൻ്റെ അടിസ്ഥാനത്തിൽ നീക്കം ചെയ്തപ്പോൾ പഞ്ചായത്ത് ഓഫീസിൽ രാഷ്ട്രീയ നാടകം അവതരിപ്പിക്കുകയാണെന്ന് യുഡിഎഫ്

നൂൽപ്പുഴയിൽ കടുവയുടെ ആക്രമണം; ഗർഭിണിയായ പശുവിനെയും കിടാവിനെയും കൊന്നു

നൂൽപ്പുഴ:നൂൽപ്പുഴ ഏഴേക്കർ കുന്നിൽ കടുവയുടെ ആക്രമണത്തിൽ ഗർഭിണിയായ പശുവും പശുക്കിടാവും ചത്തു. ഏഴേക്കർ കുന്ന് സ്വദേശി നാരായണിയുടെ പശുവിനെയും ഒരു വയസ്സുള്ള കിടാവിനെയുമാണ് കടുവ കൊന്നത്. ഇന്ന് രാവിലെ 11 മണിയോടെ മേയാൻ കെട്ടിയ

സന്നദ്ധം :ദുരന്ത നിവാരണ പരിശീലനം നടത്തി

മുട്ടിൽ: മുട്ടിൽ WOVHSS,NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ദുരന്ത നിവാരണ പരിശീലനം നടത്തി. NSS ആക്ഷൻ പ്ലാനിലെ “സന്നദ്ധം” പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കൽപ്പറ്റ ഫയർ ആൻ്റ് റസ്ക്യൂ ടീമംഗങ്ങളാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.