വന്ദേ ഭാരത് ഉദ്ഘാടനം; ഈ മാസം 23 മുതൽ 25 വരെ ട്രെയിൻ സർവീസുകളിൽ മാറ്റം.

വന്ദേ ഭാരത് എക്‌സ്പ്രസ്സിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ട്രെയിന്‍ യാത്ര ക്രമത്തില്‍ വൻ മാറ്റം. ഈ മാസം 23 മുതല്‍ 25 വരെ ട്രെയിന്‍ സര്‍വീസില്‍ മാറ്റം. 23നും 24നും മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും.

ചെന്നൈ-തിരുവനന്തപുരം ഡെയ്‌ലി മെയില്‍ കൊച്ചുവേളി വരെ മാത്രമേ സര്‍വീസ് നടത്തൂ. 24ന് മധുരൈ -തിരുവനന്തപുരം അമൃത എക്‌സ്പ്രസ് കൊച്ചുവേളിയില്‍ സര്‍വീസ് അവസാനിപ്പിക്കും. ശബരി എക്‌സ്പ്രസ് ഞായറാഴ്ച കൊച്ചുവേളിയില്‍ സര്‍വീസ് നിര്‍ത്തും.

സെക്കന്ദരാബാദ് ജംഗ്ഷന്‍-തിരുവനന്തപുരം സെന്‍ട്രല്‍ ഡെയ്ലി ശബരി എക്‌സ്പ്രസ് ഞായറാഴ്ച കൊച്ചുവേളിയില്‍ സര്‍വീസ് നിര്‍ത്തും.

നാഗര്‍കോവില്‍-കൊച്ചുവേളി എക്‌സ്പ്രസ്സ് 24നും 25നും നേമം വരെ മാത്രം. കൊല്ലം ജംഗ്ഷന്‍ – തിരുവനന്തപുരം സെന്‍ട്രല്‍ സ്‌പെഷ്യല്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കഴക്കൂട്ടം വരെ മാത്രമേ സര്‍വീസ് നടത്തൂ.

പുറപ്പെടുന്ന സ്റ്റേഷനുകള്‍ക്കും മാറ്റമുണ്ട്. തിരുവനന്തപുരം – മംഗലാപുരം മലബാര്‍ എക്‌സ്പ്രസ് 24നും 25നും യാത്ര ആരംഭിക്കുക കൊച്ചുവേളിയില്‍ നിന്നായിരിക്കും.

24നും 25നും തിരുവനന്തപുരം- ചെന്നൈ മെയില്‍ കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. തിരുവനന്തപുരം – കൊല്ലം അണ്‍റിസര്‍വ്ഡ് 24നും 25നും കഴക്കൂട്ടത്തെ നിന്ന് യാത്ര ആരംഭിക്കും.

24നും 25നും കൊച്ചുവേളി-നാഗര്‍കോവില്‍ എക്സ്പ്രസ് നെയ്യാറ്റിന്‍കരയില്‍ നിന്ന് പുറപ്പെടും. അനന്തപുരി എക്‌സ്പ്രസിനും, കന്യാകുമാരി പൂനൈ എക്‌സ്പ്രസിനും നാഗര്‍കോവിലിനും തിരുവനന്തപുരം സെന്‍ട്രലിനും ഇടയില്‍ നിയന്ത്രണം ഉണ്ടാകും.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.