കാരശ്ശേരി: പെതുപ്രവർത്തകർ കറപുരളാത്ത വ്യക്തിത്വം കാത്തുസൂക്ഷിക്കണമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ . ഉമ്മൻചാണ്ടി കൾച്ചറൽ ഫോറം തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി കാരശ്ശേരി ആശ്വാസ് പാലിയേറ്റീവിനു നൽകുന്ന ഡയാലിസ് കിറ്റ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആശ്വാസ് ജന: കൺവീനർ എം.ടി. സെയ്ത് ഫസൽ കിറ്റ് ഏറ്റുവാങ്ങി.ഫോറം ജില്ലാ ചെയർമാൻ അബ്ദു കൊയങ്ങോറൻ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി.പി.ദുൽഖിഫിൽ , സി.കെ. കാസിം, കെ.ടി. മൻസൂർ, സമാൻ ചാലൂളി , വേണു കല്ലുരുട്ടി, ജുനൈദ് പാണ്ടികശാല എന്നിവർ സംസാരിച്ചു.

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 14,260 രൂപയായി. ഗ്രാമിന് ഇന്നലത്തെ വിലയിൽ നിന്ന് 20 രൂപയാണ് വർധിച്ചിരിക്കുന്നത്. പവന് 160 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ 1







