ശ്രേയസ്
കൊളഗപ്പാറ യൂണിറ്റിന്റെ ഓണാഘോഷം “ഒത്തൊരോണം,ഒരുമിച്ചൊരോണം”
യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് മാത്യു ചേലമ്പറമ്പത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കുഞ്ഞമ്മ ജോസ് അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഓണസന്ദേശം നൽകി.വിവിധ കായിക മത്സരങ്ങൾ,വടം വലി എന്നിവ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സാബു പി.വി., സോഫി ഷിജു,ലിസി,സിനി ഷാജി എന്നിവർ സംസാരിച്ചു.തിരുവാതിരയും,വിവിധ കലാപരിപാടികളും അരങ്ങേറി. ഓണസദ്യയോടെ സമാപിച്ചു.

കാപ്പി കർഷക സെമിനാർ നാളെ
കൽപറ്റ:കോഫി ബോർഡിൻ്റെ നേതൃത്വത്തിൽ നാളെ (25 ന്) രാവിലെ പത്തു മണിക്ക് വടുവഞ്ചാൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കാപ്പി കർഷക സെമിനാർ നടത്തും. മണ്ണ് പരിശോധനയും വളപ്രയോഗവും, കാപ്പി വിളവെടുപ്പും സംസ്കരണവും ഇന്ത്യ കോഫി







