മാനന്തവാടി രൂപതയുടെ സുവർണജൂബിലിയോടനുബന്ധിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ ടാസ്ക് ഫോഴ്സ് വളണ്ടിയർമാർക്കുള്ള ജേഴ്സി പ്രകാശനം മണിമൂളി – നിലമ്പൂർ റീജണൽ സിഞ്ചല്ലൂസ് മോൺസിഞ്ഞോർ. തോമസ് മണക്കുന്നേൽ നിർവഹിച്ചു. മാനന്തവാടി രൂപത പ്രദേശത്ത് വിവിധ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഏകോപിക്കുന്നതിന്റെ ഭാഗമായിട്ടാണ് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും, സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലും, കെസിവൈഎം മാനന്തവാടി രൂപതയും സംയുക്തമായി ടാസ്ക് ഫോഴ്സ് വൊളണ്ടിയർമാർക്കുള്ള ജേഴ്സി തയ്യാറാക്കി വിതരണം ചെയ്യുന്നത്. മണിമൂളി മേഖല പ്രസിഡന്റ് അഖിൽ കൊല്ലംപറമ്പിൽ, നിലമ്പൂർ മേഖലാ പ്രസിഡന്റ് ബിബിൻ കിഴക്കേക്കോട്ടിൽ എന്നിവർ ചേർന്ന് ജേഴ്സി ഏറ്റുവാങ്ങി. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷാരോൺ കെ റെജി, വൈസ് പ്രസിഡന്റ് ഗ്രാലിയ അന്ന അലക്സ്, കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ജസ്റ്റിൻ ലൂക്കോസ്, രൂപത ഡയറക്ടർ അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, മണിമൂളി മേഖല ഡയറക്ടർ ഫാ. ജിൻ്റോ തട്ടുപറമ്പിൽ, നിലമ്പൂർ മേഖലാ ഡയറക്ടർ ഫാ. നിഷ്‌വിൻ തേൻപള്ളിയിൽ, കെ.സി.വെ.എം മാനന്തവാടി രൂപത സെക്രട്ടറിയേറ്റ് , സിൻഡിക്കേറ്റ് അംഗങ്ങൾ, സംസ്ഥാന സെനറ്റ്, സിൻഡിക്കേറ്റ് അംഗങ്ങൾ, നിലമ്പൂർ മണിമൂളി മേഖല ഭാരവാഹികൽ, വിവിധ യൂണിറ്റുകളിൽ നിന്നുള്ള യുവജനങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

ടെന്‍ഡര്‍ ക്ഷണിച്ചു.
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം