കോവിഡ് മഹാമാരിയെ തുടർന്ന് 6 മാസത്തോളമായി അടച്ചിട്ടിരുന്ന റിസോർട്ടുകൾക്ക് തുറക്കാൻ
സർക്കാർ അനുമതി.
രണ്ട് പ്രളയങ്ങളും നിപ്പ വൈറസും റിസോർട്ട് മേഖലയെ തകർത്തിരുന്നു.
അതിൽ നിന്നും കരകയറുന്നതിനിടെയാണ് കോവിഡ് ഭീഷണിയെ തുടർന്ന് വീണ്ടും അടക്കേണ്ടി വന്നത്. ഇതിലൂടെ വലിയ പ്രതിസന്ധികളാണ് റിസോർട്ട് ഉടമകൾ നേരിട്ടത്. സംസ്ഥാന സർക്കാരിൻ്റെ ഈ അനുമതി ലഭിച്ചതോടെ വലിയ ആശ്വാസത്തിലാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ.നൂറു കണക്കിന് കുടുംബങ്ങളുടെ ഉപജീവന മാർഗം കൂടിയായിരുന്നു ഇത്. സംസ്ഥാന സർക്കാരിനും നികുതി ഇനത്തിൽ വലിയൊരു നഷ്ടമായിരുന്നു
ഈ മേഖല അടച്ചിട്ടതോടെ.
പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും റിസോർട്ടുകളുടെ തുടർന്നുള്ള പ്രവർത്തനങ്ങൾ.
ടൂറിസം മേഖലയുടെ തുടർ പ്രവർത്തനാനുമതിയോടെ
എല്ലാ പ്രതിസന്ധികളും മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് റിസോർട്ട് ഉടമകളും ജീവനക്കാരും.