കൊയിലേരി സ്വദേശിനി അമൃതയുടെ 1 മാസം പ്രായമായ കുഞ്ഞ് ഛർദ്ദിച്ച് ശ്വാസം വിലങ്ങിയപ്പോൾ സഹായമായി ഓടിയെത്തിയ പനമരം സിഎച്സി നേഴ്സ് വിജയകുമാരി വേറിട്ടൊരു മാതൃകയാവുകയാണ്.ഒരു വർഷം മുമ്പ് ഇതേ പ്രദേശത്തെ മറ്റൊരു കുഞ്ഞിനെയും തൻ്റെ തൊഴിൽ നൈപുണ്യവും മനസാന്നിധ്യവും കൊണ്ട് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ വിജയകുമാരിക്കായിരുന്നു

7 വയസുകാരനും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; കഴിഞ്ഞ ദിവസം മരിച്ച 9കാരിയുടെ സഹോദരൻ, ചികിത്സ ആരംഭിച്ചു
താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു. ഏഴ് വയസുകാരനായ സഹോദരന് ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിക്ക് ചികിത്സ ആരംഭിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും