പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മുറ്റത്തൊരു മീൻതോട്ടം വിവിധവാർഡുകളിലെ ഗുണഭോക്താക്കൾക്ക് വരാൽ, അനാബാസ്, ആസാം വാള മത്സ്യ കുഞ്ഞുങ്ങൾ വിതരണം ചെയ്തു. ഇംപ്ലിമെന്റിംഗ് ഓഫീസർ സരിത എസ്, ബ്ലോക്ക് കോർഡിനേറ്റർ അനു മത്തായി, പഞ്ചായത്ത് പ്രമോട്ടർ നൗഫൽ,ദേവപ്രശോദ് കുറുമണി എന്നിവർ പങ്കെടുത്തു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.