ലൈഫ് മിഷനില്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാരെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഗസറ്റഡ് തസ്തികയില്‍ ജോലി ചെയ്യുന്ന, വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകം താല്‍പര്യവും കഴിവുമുള്ള ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, എന്‍.ഒ.സി എന്നിവ സഹിതം മേയ് 31 വൈകീട്ട് 3 നകം ലൈഫ് മിഷന്‍ സംസ്ഥാന ഓഫിസില്‍ ലഭിക്കണം. ഫോണ്‍: 0471 2449939.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.