‘ലേഡി സിങ്കം’; അസം പൊലീസിലെ വിവാദ സബ് ഇൻസ്‌പെക്ടർ ജുൻമോനി രാഭ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു.

ഗുവാഹതി: ‘ലേഡി സിങ്കം’ എന്നറിയപ്പെട്ടിരുന്ന അസം പൊലീസിലെ സബ് ഇൻസ്‌പെക്ടർ ജുൻമോനി രാഭ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ 2.30-ഓടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു ട്രക്കിൽ ഇടിച്ചായിരുന്നു അപകടം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് രാഭയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സ്വകാര്യവാഹനത്തിൽ അപ്പർ അസമിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. യു.പി രജിസ്‌ട്രേഷനിലുള്ള ട്രക്ക് ആണ് ഇവരുടെ വാഹനത്തിൽ ഇടിച്ചത്. ട്രക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ അപകടസമയത്ത് വാഹനമോടിച്ചിരുന്ന ഡ്രൈവർ രക്ഷപ്പെട്ടതായാണ് വിവരം. അപകടം നടക്കുമ്പോൾ ഇവർ യൂണിഫോമിലായിരുന്നില്ല.

മൊറിക്കോലോങ് പൊലീസ് ഔട്ട്‌പോസ്റ്റിന്റെ ചുമതലയിലുള്ള രാഭ കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുന്നതിലൂടെയാണ് ജനശ്രദ്ധ പിടിച്ചുപറ്റിയത്. എന്നാൽ സാമ്പത്തിക വിഷയങ്ങൾ ഉൾപ്പടെ നിരവധി ആരോപണങ്ങളും ഇവർക്കെതിരെ ഉണ്ടായിരുന്നു. രാഭയെ അടുത്തിടെ അഴിമതിക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

യാതൊരു സുരക്ഷയുമില്ലാതെ ഇവർ എന്തിനാണ് സ്വകാര്യ വാഹനത്തിൽ അപ്പർ അസമിലേക്ക് പോയതെന്ന് അറിയില്ലെന്ന് പൊലീസ് പറഞ്ഞു. കുടുംബത്തിനും ഇത് സംബന്ധിച്ച് വ്യക്തതയില്ല. അപകടത്തിൽ ദുരൂഹതയുണ്ടെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും രാഭയുടെ മാതാവ് ആവശ്യപ്പെട്ടു.

ഓണക്കാലത്ത് മത്സ്യ സമൃദ്ധി, നല്ലോണം മീനോണം വിളവെടുപ്പുത്സവം നടത്തി.

കാവുംമന്ദം: ഓണക്കാലത്ത് ജനങ്ങൾക്ക് പോഷക സമൃദ്ധമായതും ശുദ്ധവുമായ മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് തരിയോട് ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ കുനിയമ്മൽ തറവാട്ട് കുളത്തിൽ നല്ലോണം മീനോണം മത്സ്യ വിളവെടുപ്പുത്സവം സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത്

ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു.

മാനന്തവാടി-നോർത്ത് വയനാട് കോ: ഓപ്പറേറ്റിവ് റബ്ബർ ആൻ്റ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു. ഓണത്തിന് ന്യായവിലയ്ക്ക് ജനങ്ങൾക്ക് ഓണപ്പുക്കൾ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിൽ വിവിധ ഓണപ്പുക്കളുടെ കച്ചവടം സംഘം ആരംഭിച്ചതെന്ന് ആദ്യ വിൽപ്പന

എസ്.പി.സി ഓണം ക്യാമ്പ് തുടങ്ങി

മാനന്തവാടി: കണിയാരം ഫാ. ജി.കെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്പിസി ഓണം ക്യാമ്പിന് തുടക്കം കുറിച്ചു. ഡിവൈഎസ്പി വി.കെ വിശ്വംഭരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സോണി വാഴക്കാട്ട്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജോര്‍ജ് പി.വി,

ട്രംപിന്‍റെ ‘അധിക തീരുവ’ : മറികടക്കാൻ ഇന്ത്യ, മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യത പരിശോധിക്കുന്നു, മോദി ജപ്പാനിലേക്ക്

ഇന്ത്യക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയ അധിക തീരുവ പ്രതിസന്ധി മറികടക്കാൻ വ്യവസായികളുമായി വാണിജ്യ മന്ത്രാലയം കൂടിയാലോചനകൾ തുടരുന്നു. അമേരിക്കയിൽ നിന്നും മാറി കൂടുതൽ രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യത വർധിപ്പിക്കുന്നതും രാജ്യം തേടുന്നുണ്ട്.

ഹൃദ്രോഗം തടയുന്നതിന് ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങൾ

ശ്രദ്ധയോടെ ഭക്ഷണം കഴിക്കുക ശ്രദ്ധയോടെ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങൾ എന്ത് കഴിക്കുന്നുവെന്നും എത്രമാത്രം കഴിക്കുന്നുവെന്നും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. സംസ്കരിച്ച ലഘുഭക്ഷണങ്ങൾ ഒഴിവാക്കുന്നതും ദഹനം മെച്ചപ്പെടുത്താൻ മാത്രമല്ല ആരോഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കുന്നു.

ശങ്കരൻ തെങ്ങിൽ തന്നെ’; മൂന്നാം ഡിവിഷൻ ടീമിനെതിരെ തോറ്റ് മാഞ്ചസ്റ്റർ യുനൈറ്റഡ്

200 മില്ല്യൺ യൂറോയോളം മുടക്കിയുള്ള പുതിയ സൈനിങ്ങുകൾ, പുതിയ സീസണിലെ വാനോളം പ്രതീക്ഷകളുമെല്ലാമായെത്തിയ മാഞ്ചസ്റ്റർ യുനൈറ്റഡിന് ഇഎഫ്എൽ കപ്പിൽ നിന്നും ഞെട്ടിക്കുന്ന പുറത്താകൽ. പ്രീമിയർ ലീഗ് മൂന്നാം ഡിവഷനായ ഫുട്‌ബോൾ ലീഗ് 2ലെ ടീമായ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.