കൽപ്പറ്റ: ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയണൽ കൺവെൻഷൻ മെയ് 26 മുതൽ തുർക്കി റോഡിലുള്ള ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും.വൈകിട്ട് ആറിന് ദാനിയേൽ നീലഗിരിയുടെ നേതൃത്വത്തിൽ ശാരോൻ കൊയറിൻ്റെ ഗാനാലാപനങ്ങളോടെ തുടക്കമാകും. റീജിയൺ പ്രസിഡണ്ട് പാസ്റ്റർ മാത്യൂസ് ദാനിയേൽ ഉദ്ഘാടനം ചെയ്യും. ഹെൻട്രി മാത്യൂസ് , റെജി മാത്യൂ ശാസ്താംകോട്ട , ജോൺ വർഗ്ഗീസ് എന്നിവർ പ്രസംഗിക്കും.
27 ന് ശനിയാഴ്ച രാവിലെ പത്തിന് വനിതാ സമ്മേളനവും
ഉച്ച കഴിഞ്ഞ് 2.30 ന് സി.ഇ.എം യുവജന – സൺഡേ സ്കൂൾ സമ്മേളനവും നടക്കും.
28 ന് ഞായറാഴ്ച പൊതുസഭായോത്തോടും കർത്തൃ മേശയോടും കൂടെ പര്യവസാനിക്കും. മലബാറിലെ
കാസറഗോഡ് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ നിന്നും നീലഗിരി ജില്ലയിൽ നിന്നും പാസ്റ്റർമാരും സഭാ പ്രതിനിധികളും സംബന്ധിക്കുമെന്ന് മീഡിയാ കൺവീനർ പാസ്റ്റർ കെ.ജെ.ജോബ് അറിയിച്ചു.

പരിശീലക നിയമനം
ജില്ലാ സ്‌പോർട്‌സ് കൗൺസിലും ജില്ലാ വനിത-ശിശു വികസന വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം, ഫുട്ബോൾ പരിശീലനം എന്നിവ നൽകുന്നതിനായി പരിശീലകരെ നിയമിക്കുന്നു.