ബത്തേരി : നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സുൽത്താൻ ബത്തേരി ഗവണ്മെന്റ് സർവജന ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 10 മാസത്തേക്ക് ലൈബ്രേറിയൻ നിയമനത്തിനുള്ള കൂടിക്കാഴ്ച മെയ് 30 ചൊവ്വ രാവിലെ 10 മണിക്ക് സർവജന ഹയർ സെക്കണ്ടറി ഓഫീസിൽ വെച്ച് നടത്തുന്നതാണ് . യോഗ്യത: ലൈബ്രറി സയൻസിൽ ഡിഗ്രി / ഡിഗ്രിയും ലൈബ്രറി സയൻസിൽ ഡിപ്ലോമയും. ഹോണറേറിയം പ്രതിമാസം 12000 രൂപ. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡ് /ആധാർ എന്നിവ സഹിതം സർട്ടിഫിക്കറ്റ് വെരിഫിക്കേഷനായി 9.30ന് മുൻപ് ഹാജരാവുക. ഫോൺ : 9447887798

പരിശീലക നിയമനം
ജില്ലാ സ്‌പോർട്‌സ് കൗൺസിലും ജില്ലാ വനിത-ശിശു വികസന വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം, ഫുട്ബോൾ പരിശീലനം എന്നിവ നൽകുന്നതിനായി പരിശീലകരെ നിയമിക്കുന്നു.