തരുവണ:ഇരിങ്ങണ്ണൂർ റെയിൻബോ എഡ്യൂ-പാർക്ക് സംഘടിപ്പിച്ച വയനാട് പഠന യാത്രയുടെ ഭാഗമായി തരുവണ വാർഡിലെ ഗോത്ര വിഭാഗം കുട്ടികളുടെ സർഗാത്മക വിദ്യാഭ്യാസത്തിന് കൈത്താങ്ങാവുക എന്ന ഉദ്ദേശത്തോടെ തുടി കൊട്ട് പരിശീലനത്തിനും തുടി നിർമ്മാണത്തിനുമായി സാമ്പത്തിക സഹായം നൽകി.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫണ്ട് ഏറ്റുവാങ്ങി.ഹെഡ്മാസ്റ്റർ
വി. പി വിജയൻ അധ്യക്ഷത വഹിച്ചു.തൂണേരി
ശ്രീധരൻ മാസ്റ്റർ, കെ. എ മുഹമ്മദലി,ആരിഫ കെ, ഐ. വി സജിത്ത്, കെ സുനീറ തുടങ്ങിയവർ പ്രസംഗിച്ചു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ ,ഫാക്കൽറ്റി അംഗങ്ങളായ ജസ്മില ചങ്കരപ്പൻ , ഷബാന പരിയാരമുക്ക് എന്നിവർ കോളനി സന്ദർശനത്തിന് നേതൃത്വം നൽകി.
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ തനത് വിദ്യാഭ്യാസ പിന്തുണാ പദ്ധതിയായ മക്കളോടൊപ്പം പരിപാടിയുടെ തരുവണ വാർഡ് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ തരുവണ ഗവ.യു. പി സ്കൂളിലായിരുന്നു ചടങ്ങ് നടന്നത്.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.