മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ഒഴിവുള്ള തസ്തികകളില്‍ താല്കാലിക നിയമനം നടത്തുന്നു. വൊക്കേഷണല്‍ ടീച്ചര്‍ അഗ്രികള്‍ച്ചര്‍ (യോഗ്യത ബി.എസ്.സി അഗ്രികള്‍ച്ചര്‍), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍), ബായാളജി ( യോഗ്യത പി.ജി, ബി.എഡ്, സെറ്റ് ) നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇ.ഡി (യോഗ്യത പി.ജി, ബി.എഡ്, സെറ്റ്) അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച മേയ് 30 ന് രാവിലെ 10 ന് സ്കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 04936 244232.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.