കൽപ്പറ്റ: പ്രതിസന്ധികളെ അതിജീവിച്ച് സിവിൽ സർവ്വീസ് നേടിയ ഷെറിൻ ഷഹാനയെ വീട്ടിലെത്തി കെ കെ ശൈലജടീച്ചർ അഭിനന്ദനം അറിയിച്ചു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ഷെഹിൻ ഷഹാനയ്ക്ക് ശൈലജ ടീച്ചർ കൈമാറി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്, ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ് , ജില്ലാ വൈസ് പ്രസിഡണ്ട് അർജ്ജുൻ ഗോപാൽ, ജില്ലാ സെക്രട്ടറിയേറ്റംഗം പി ജംഷീദ് , കോട്ടത്തറ ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ ഷംസുൽഹുദ, സഫ്നാദ് എന്നിവർ പങ്കെടുത്തു.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം
തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.