ശുചിത്വ നഗരത്തിൻ്റെ സൗന്ദര്യം ആസ്വദിച്ച് മന്ത്രി എം.ബി രാജേഷ്

ശുചിത്വ പ്രവർത്തനങ്ങളിൽ ജില്ലയുടെ അഭിമാനമായിമാറിയ ബത്തേരി നഗരത്തിൻ്റെ സൗന്ദര്യം ആസ്വദിച്ച് മന്ത്രി എം.ബി രാജേഷ്. ബത്തേരിയിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിൽ പങ്കെടുത്ത് മടങ്ങുമ്പോളാണ് ശുചിത്വ നഗരിയുടെ സൗന്ദര്യം ആസ്വദിക്കാൻ മന്ത്രി സമയം കണ്ടെത്തിയത്. ബത്തേരി സാതന്ത്ര്യ മൈതാനിയിൽ നിന്നും മന്ത്രി പൂച്ചെടികൾ സാന്നിധ്യമറിയിക്കുന്ന ബത്തേരിയുടെ ഹൃദയഭാഗത്തിൻ്റെ തെരുവീഥികളിലൂടെ സഞ്ചരിച്ചു. വ്യാപാരികളോടും കാൽനടയാത്രികരോടും സുഖാന്വേഷണം നടത്തി. ടൗൺ സന്ദർശിച്ചതിനു ശേഷം ബത്തേരി നഗരസഭയിലും മന്ത്രി സന്ദർശനം നടത്തി. നഗരസഭയിലെ ജീവനക്കാരെയും ഹരിതകർമ്മസേന പ്രവർത്തകരെയും നേരിൽ കണ്ട് മന്ത്രി അഭിനന്ദിച്ചു. വിദേശ രാഷ്ട്രങ്ങളിൽ പോയത്പോലെയുള്ള അനുഭവമാണ് തനിക്ക് ബത്തേരി ടൗണിലൂടെ നടന്നപ്പോൾ ഉണ്ടായതെന്നും കേരളത്തിലെ മറ്റ് നഗരസഭകൾ ബത്തേരി നഗരസഭയിലേക്ക് വൃത്തിയുടെ തീർത്ഥയാത്ര നടത്തണമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ സഹകരണമുണ്ടായാൽ കേരളത്തിൽ ഇനിയും ബത്തേരി നഗരസഭകൾ ആവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
സുൽത്താൻ ബത്തേരി നഗരസഭയിൽ ചേർന്ന യോഗത്തിലും മന്ത്രി പങ്കെടുത്തു.
നഗരസഭ ചെയർമാൻ ടി.കെ രമേശ്, ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ഭാരവാഹികളായ സാലി പൗലോസ്, ലിഷ ടീച്ചർ, ടോം ജോസ്, കൗൺസിലർമാരായ ജംഷീർ അലി, ഷീബ ചാക്കോ, പി.കെ സുമതി, കെ.സി യോഹന്നാൻ, പി. സംഷാദ്, നഗരസഭ സെക്രട്ടറി സൈനുദീൻ തുടങ്ങിയവർ സംസാരിച്ചു.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം

തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.

ഭവന നിര്‍മ്മാണത്തിന് ഭൂമി:താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

കല്‍പ്പറ്റ നഗരസഭയില്‍ അതിദാരിദ്ര്യ വിഭാഗത്തില്‍പ്പെട്ട രണ്ട് ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സ്ഥലം ആവശ്യമുണ്ട്. നഗരസഭാ പരിധിയില്‍ ഉള്‍പ്പെട്ടതും വഴി സൗകര്യവുമുള്ള ആറു മുതല്‍ 10 സെന്റ് വരെ സ്ഥലം (ഒരാള്‍ക്ക് 3 മുതല്‍ 5

സ്‌പോട്ട് അഡ്മിഷന്‍

കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലക്ക് കീഴിലെ ഡയറി സയന്‍സ് കോളേജിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍, അനുബന്ധ രേഖകളുടെ അസല്‍, പകര്‍പ്പ്, കീം അനുബന്ധ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 19

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൃഷ്ണഗിരി ടൗണ്‍, സ്റ്റേഡിയം, ടവര്‍, മധുകൊല്ലി, വിവേകാനന്ദ സ്‌കൂള്‍ ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍13) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വയനാട്ടിൽ ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ പുതിയ റോഡുകൾ അനിവാര്യം – പ്രിയങ്ക ഗാന്ധി എം. പി

വയനാടിന്റെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ റോഡുകൾ അനിവാര്യമാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. നിർദ്ദിഷ്ട പടിഞ്ഞാറത്തറ – പൂഴിത്തോട് പാതയുടെ വനാതിർത്തിയായ കൊട്ടിയാംവയലിൽ പ്രിയങ്ക ഗാന്ധി എം. പി. സന്ദർശനം നടത്തി. താമരശ്ശേരി ചുരത്തിൽ

ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു.

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍, സ്ഥാപനങ്ങള്‍്ക്ക് സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു. ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, മൊമന്റോ എന്നിവ ഉള്‍പ്പെട്ടതാണ് അവാര്‍ഡ്. ഭിന്നശേഷി വിഭാഗത്തിലെ മികച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.