തന്റെ ലെസ്ബിയൻ പങ്കാളിയെ വീട്ടുകാർ ബലമായി പിടിച്ചുകൊണ്ടുപോയി ; പരാതിയുമായി മലപ്പുറം സ്വദേശിനി.

സ്വവർഗ ദമ്പതികളിൽ ഒരാളെ ബലമായി കൂട്ടിക്കൊണ്ടുപോയതായി പങ്കാളിയുടെ പരാതി. ഒപ്പം താമസിച്ചിരുന്ന അഫീഫ എന്ന യുവതിയെ വീട്ടുകാര്‍ ബലമായി കൂട്ടിക്കൊണ്ടുപോയെന്നാണ് മലപ്പുറം സ്വദേശിനി സുമയ്യ ഷെറിൻ പരാതി നൽകിയത്.

വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് അഫീഫയെ വീട്ടുകാര്‍ കൊണ്ടുപോയതെന്ന് സുമയ്യ പറയുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ സുമയ്യ ഹേബിയസ് കോര്‍പ്പസ് ഹർജി സമർപ്പിച്ചു. അഫീഫ നേരിടുന്നത് കടുത്ത ശാരീരിക– മാനസിക പീഡനമാണെന്ന് സുമയ്യ പറഞ്ഞു. ലെസ്ബിയന്‍ ദമ്പതികളായ ആദില–നൂറ വിഷയത്തിന് ശേഷം ഹൈക്കോടതിയില്‍ വന്ന സമാന ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കൂടിയാണിത്.

ഈ വർഷം ജനുവരി 5നാണ് കൊണ്ടോട്ടി സ്വദേശിയായ അഫീഫ തന്നോടൊപ്പം ജീവിക്കാൻ സഹായിക്കണമെന്ന് പറഞ്ഞ് വനജ കലക്റ്റീവ് എന്ന സംഘടനയ്ക്ക് പരാതി നൽകിയതെന്ന് സുമയ്യ പറയുന്നു. ‘ജനുവരി 27ന് വനജ കലക്റ്റീവ് ടീമിന്റെ സഹായത്തോടെ ഞങ്ങൾ വീടുകളിൽനിന്ന് ഇറങ്ങിവന്നു. ഞങ്ങളെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ നൽകിയ പരാതിയിൽ ജനുവരി 29ന് ഇരുവരും മലപ്പുറം മജിസ്ട്രേട്ട് കോടതിയിൽ ഹാജരാവുകയും ഒരുമിച്ച് ജീവിക്കാൻ അനുകൂലമായ വിധി വാങ്ങുകയും ചെയ്തു. കഴിഞ്ഞ നാലു മാസമായി ഒരുമിച്ച് ജീവിക്കുകയായിരുന്നു.

മേയ് 30നു സൈബർ സെല്ലിൽനിന്നു വിരമിച്ച ഒരുദ്യോഗസ്ഥൻ അഫീഫയുടെ ബന്ധുക്കൾക്ക് അനധികൃതമായി ഞങ്ങളുടെ ലൊക്കേഷൻ ട്രേസ് ചെയ്തു കൊടുക്കുകയും എറണാകുളത്തെ ജോലിസ്ഥലത്തു വന്ന് അഫീഫയെ തട്ടിക്കൊണ്ടു പോവുകയും ചെയ്യുകയായിരുന്നു.’ – സുമയ്യ പറഞ്ഞു.

അഫീഫയെ കയറ്റിയ കാറിനടുത്തു ചെന്ന തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും സുമയ്യ പറഞ്ഞു. ഇതിനു പിന്നാലെ പുത്തൻകുരിശ്, കൊണ്ടോട്ടി പൊലീസ് സ്റ്റേഷനുകളിലും എസ്പി, ഡിജിപി തുടങ്ങിയവർക്കും പരാതി നൽകി. ജൂൺ 5ന് സുമയ്യയുടെ ഹേബിയസ് കോർപ്പസ് പരാതി ഹൈക്കോടതി സ്വീകരിച്ചു. ജൂൺ 9നു അഫീഫയെ കോടതിയിൽ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചെങ്കിലും 19നു ഹാജരാക്കാമെന്ന് അഭിഭാഷകൻ അറിയിച്ചത് കോടതി അംഗീകരിക്കുകയായിരുന്നു.

എന്നാൽ അഫീഫയുടെ നിലവിലെ സാഹചര്യത്തിൽ ആശങ്കയുണ്ടെന്ന് സുമയ്യ പറഞ്ഞു. അവളുടെ വീട്ടുകൾ ഉൾപ്പെടെ ഇപ്പോൾ എവിടെയാണെന്ന് അറിയില്ല. ഫോൺ സ്വിച്ച് ഓഫാണ്. അഫീഫയുടെ ജീവൻ തന്നെ അപകടത്തിലായിട്ടുള്ള സാഹചര്യമാണുള്ളത്. ‘‘കുറച്ചധികം അക്രമാസക്തരായ വീട്ടുകാരാണ് അഫീഫയുടേത്. അവളെ ശാരീരകമായി മുൻപും ഉപദ്രവിച്ചിട്ടുണ്ട്. എന്റെ വീട്ടിൽ പോയും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഒരുമിച്ച് ജീവിക്കാൻ കോടതി അംഗീകരിച്ചതാണ്. എന്നോടൊപ്പം ജീവിക്കണമെന്ന് പറഞ്ഞ് അവളാണ് ആദ്യം പരാതി നൽകിയത്. എന്നാൽ അവളുടെ മനസ്സു മാറ്റാമെന്ന് വിചാരിച്ചാണ് 19 വരെ കോടതിയിൽ സമയം ചോദിച്ചത്.’’– സുമയ്യ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

‘ഹൊ തയ്യാർ ‘സ്കൗട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കരിങ്ങാരി ഗവ.യു.പി.സ്കൂളിൽ ആരംഭിച്ച ഭാരത് സ്കൗട്ട്സിൻ്റെ ദ്വിദിന ക്യാമ്പ് ‘ഹൊ തയ്യാർ ‘ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ ജോൺസൺ എം.എ അധ്യക്ഷത വഹിച്ചു. ബെഞ്ചമിൻ

മരണത്തിന് 24 മണിക്കൂര്‍ മുന്‍പ് ശരീരം ഈ 3 ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും

മരണം ഇതുവരെ ആര്‍ക്കും മനസിലാകാത്ത നിഗൂഢമായ രഹസ്യം തന്നെയാണ്. ഒരു വ്യക്തിയുടെ ജീവിതത്തിന്റെ അവസാന മണിക്കൂറുകള്‍ അയാള്‍ക്കും അയാളുടെ പ്രിയപ്പെട്ടവര്‍ക്കും ഒരുപോലെ വൈകാരികവും വിലപ്പെട്ടതുമാണ്. ഇതുവരെയുള്ള എല്ലാ ജീവിത യാത്രകളും വളരെ മനോഹരമാണെങ്കിലും മരണമെന്ന

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി; കണ്ടെത്തിയത് സെല്ലിൽ ഒളിപ്പിച്ച നിലയിൽ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി. പുതിയ ബ്ലോക്കിലെ തടവുകാരൻ യു ടി ദിനേശിൽ നിന്നാണ് മൊബൈൽ പിടികൂടിയത്. സെല്ലിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈൽ ഉണ്ടായിരുന്നത്. ടൗൺ പൊലീസ് കേസെടുത്ത്

‘അടിച്ചാൽ തിരിച്ചടി, വിരട്ടല്‍ ഇങ്ങോട്ട് വേണ്ട.. ഷാഫിയെ തടയാമെന്നത് വ്യാമോഹമാണ് മോനെ’; പിന്തുണച്ച് നേതാക്കള്‍

തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംപിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. കോൺഗ്രസിന്റെ നേതാക്കളെ വഴിയിൽ വാഹനം തടഞ്ഞ് ആക്രമിക്കാം എന്ന് സിപിഐഎമ്മിന്‍റെ ഗുണ്ടകൾ കരുതുന്നുണ്ടെങ്കിൽ കയ്യുംകെട്ടി നോക്കിയിരിക്കുമെന്ന് വിചാരിക്കരുതെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

മണ്ണിടിച്ചിൽ പ്രദേശത്ത് ജിയോളജി -മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി

വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി – മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി. മേഖലയിലെ ദ്രവിച്ച പാറകളാണ് അപകടകരമായ രീതിയിൽ താഴേക്ക് പൊട്ടിയിറങ്ങിയത്. ഏകദേശം 30 മീറ്ററോളം ഉയരത്തിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.