കമ്പളക്കാട് :
ഭാവി തലമുറക്കായി മണ്ണും വിണ്ണും സംരക്ഷിക്കൽ വിശ്വാസത്തിന്റെ ഭാഗമാണെന്നും പുതു തലമുറയിൽ ഈ ബോധം സന്നിവേശിപ്പിക്കാൻ എല്ലാ വിഭാഗം ജനങ്ങളും മത്സരിക്കണമെന്ന് എസ്. വൈ. എസ് ജില്ലാ വർക്കിംഗ് പ്രസിഡണ്ട് കെ. മുഹമ്മദ് കുട്ടി ഹസനി പറഞ്ഞു കമ്പളക്കാട് മദ്റസത്തുൽ അൻസാരിയ്യ എസ്.കെ എസ്.ബി.വി യൂണിറ്റ് കമ്മിറ്റിയുടെ പരിസ്ഥിതി ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വദ്ർ മുഅല്ലിം ഹാരിസ് ബാഖവി അദ്ധ്യക്ഷനായി. എണ്ണൂറോളം വിദ്യാർഥികൾക്ക് ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു. യു.പി വിഭാഗം ലീഡർ സി.ആർ മുഹമ്മദ് ഫൻ വാന് തൈ നൽകി വാർഡ് മെമ്പർ നൂരിഷാ ചേനോത്ത് ഉദ്ഘാടനം ചെയ്തു. അൻസാരിയ്യാ കോംപൗണ്ട് മോഡിഫിക്കേഷന് സീനിയർ മുഅല്ലിം കെ.മൊയ്തുട്ടി ഫൈസി, ജനറൽ സെക്രട്ടറി പി.ടി അശ്റഫ് ഹാജി എന്നിവർ ചേർന്ന് ഗ്രൗണ്ടിൽ ചെടി നട്ട് തുടക്കം കുറിച്ചു. വൈസ് പ്രസിഡന്റ് വി.പി ശുക്കൂർ ഹാജി, ട്രഷറർ വി. പി അബ്ദുസലീം , പി. പി. ഖാസിം ഹാജി ,സി.എച്ച് മൊയ്തു ഹാജി, ഖത്തീബ് നജീം ബാഖവി, സ്റ്റാഫ് സെക്രട്ടറി സാജിദ് വാഫി, അനസ് ദാരിമി, ശംസുദ്ദീൻ വാഫി, ഹകീം വി.പി.സി ,കെ.അബ്ദുറഹ് മാൻ മൗലവി സംബന്ധിച്ചു. എസ്.ബി.വി ചെയർമാൻ അയ്യൂബ് മൗലവി സ്വാഗതവും കൺവീനർ റഫീഖ് യമാനി നന്ദിയും പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്