കമ്പളക്കാട് :വിദ്യാഭ്യാസ രംഗം മാത്സര്യത്തിന്റെ ലോകമായി മാറിയെന്നും വിദ്യാർഥികൾ തങ്ങളുടെ കഴിവുകൾ സ്വയം ഉൾക്കൊണ്ട് കരിയർ തെരഞ്ഞെടുക്കണമെന്നും ഇൻഫർമേഷൻ മിനിസ്റ്ററി അസിസ്റ്റന്റ് ഡയറക്ടർ ശാഹിദ് തിരുവള്ളൂർ ഐ.ഐ.എസ് പറഞ്ഞു. കമ്പളക്കാട് മദ്റസത്തുൽ അൻസാരിയ്യയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കായി സംഘടിപ്പിച്ച അനുമോദന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് കെ.കെ അഹ് മദ് ഹാജി അദ്ധ്യക്ഷനായി. മദ്റസാ പഠനത്തോടൊപ്പം എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസടക്കം നേടി മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയാണ് അനുമോദിച്ചത്. മദ്റസാ പ്ലസ്ടു പൂർത്തിയാക്കിയ വിദ്യാർകൾക്കും ഉപഹാരം നൽകി ആദരിച്ചു. മുസ്തഫ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. പി.ടി അശ്റഫ് ഹാജി, പി.സി. ഇബ്റാഹിം ഹാജി, വി.പി ശുക്കൂർ ഹാജി, വി.പി അബ്ദു സ്സലീം, കെ.കെ മുത്തലിബ് ഹാജി, പി.പി ഖാസിം ഹാജി, പത്തായക്കോടൻ മൊയ്തു ഹാജി തുടങ്ങിയവർ ഉപഹാരങ്ങൾ വിതരണം ചെയ്തു സ്വദ്ർ മുഅല്ലിം ഹാരിസ് ബാഖവി സ്വാഗതവും കെ.മുഹമ്മദ് കുട്ടി ഹസനി നന്ദിയും പറഞ്ഞു

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.