ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ച്? ബ്രാഡ് ക്യൂറിയെ പ്രശംസകൊണ്ട് മൂടി സ്‌റ്റോക്‌സ് ഉള്‍പ്പെടെയുള്ള ലോകതാരങ്ങള്‍

ലണ്ടന്‍: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നുമായി സസക്‌സ് താരം ബ്രാഡ് ക്യൂറി. ടി20 ബ്ലാസ്റ്റില്‍ ഹാംപ്‌ഷെയര്‍ ഹോക്‌സിനെതിരെയാണ് സസക്‌സ് താരം അവിശ്വസനീയമായി പന്ത് കയ്യിലൊതുക്കിയത്. ഹാംപ്‌ഷെയറിന് ജയിക്കാന്‍ 11 പന്തില്‍ 23 റണ്‍സ് വേണമെന്നിരിക്കെയാണ് സംഭവം.

പിന്നാലെ അന്താരഷ്ട്ര താരങ്ങള്‍ ക്യൂറിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ക്യാച്ചുകളിലൊന്ന് എന്നാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പറും കമന്റേറ്ററുമായ ദിനേശ് കാര്‍ത്തിക് പറഞ്ഞത്. ക്യാച്ചെടുക്കുന്നതിന് മുമ്പ് ക്യൂറി മറികടന്ന ദൂരം കൂടി ശ്രദ്ധിക്കണമെന്ന് കാര്‍ത്തിക് പ്രത്യേകം പറയുന്നുണ്ട്.

ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും വീഡിയോ പങ്കുവച്ചിട്ടുണ്ട്. മത്സരം സസക്‌സ് സ്വന്തമാക്കുകയും ചെയ്തു. ടി20 ബ്ലാസ്റ്റില്‍ അവരുടെ മൂന്നാമത്തെ മാത്രം വിജയമാണിത്. ഇടങ്കയ്യന്‍ പേസറായ ക്യൂറി ബൗളിംഗിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് ക്യൂറി വീഴ്ത്തിയത്.

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും

ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍

യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, മാറ്റങ്ങളുമായി റെയിൽവേ; റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും

ചെന്നൈ: ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇപ്പോൾ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. ടിക്കറ്റ്

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ കുറഞ്ഞു.

അംബേദ്‌കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.