പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എം.ആര്‍.എസ് നല്ലൂര്‍നാട്, തിരുനെല്ലി ആശ്രമം സ്‌കൂള്‍ എന്നിവിടങ്ങളില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയ്ക്ക് നിര്‍ദ്ദിഷ്ഠ ട്രേയ്ഡില്‍ നാഷണല്‍ ട്രേയ്ഡ് സര്‍ട്ടിഫിക്കറ്റ്/ നിര്‍ദ്ദിഷ്ഠ ട്രേയ്ഡില്‍ കേരള സര്‍ക്കാരിന്റെ എന്‍ജിനിയറിങ് പരീക്ഷ സര്‍ട്ടിഫിക്കറ്റ്/ പി.ജി.ഡി.സി.എ, ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം. ലൈബ്രേറിയന് ലൈബ്രറി സയന്‍സില്‍ ബിരുദവും, കോഹ സോഫ്റ്റ് വെയറില്‍ പരിജ്ഞാനവും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതമുള്ള അപേക്ഷയുമായി ജൂണ്‍ 24 ന് രാവിലെ 10 ന് എം.ആര്‍.എസ് നല്ലൂര്‍നാട് സ്‌കൂളില്‍ ഹാജരാകണം. ഫോണ്‍: 04935 293868.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു
സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക