വെണ്ണിയോട്: വായനാ ദിനത്തിൽ വിമാനങ്ങൾ പറത്തി വെണ്ണിയോട് എസ്.എ.എൽ.പി സ്കൂൾ. കുട്ടികളിൽ വായനയുടെ കൗതുകം വളർത്തുന്നതിനാണ് ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി കഥകളും, കവിതകളും അടങ്ങിയ പേപ്പർ വിമാനങ്ങൾ കുട്ടികൾ പറത്തി. തങ്ങൾക്ക് ലഭിച്ച വിമാനത്തിലെ കഥകളും, കവിതകളും വായിക്കുകയും,അതുമായി ബന്ധപ്പെട്ട എഴുത്തുകൾ തയ്യാറാക്കുക എന്നതാണ് രണ്ടാം ഘട്ടം. സ്കൂൾ പ്രധാനാധ്യാപിക ദിവ്യ അഗസ്റ്റിൻ, അധ്യാപകരായ ജ്യോതി.പി, ജിൻസി മാത്യു, ശരത് റാം, രേഷ്മ എം.ബി. എന്നിവർ നേതൃത്വം നൽകി.

ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്
സുൽത്താൻ ബത്തേരിക്ക് സമീപം കൊളഗപ്പാറയിൽ ലോറിയും പിക്ക പ്പ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് വാനിൻ്റെ ഡ്രൈവർക്ക് പരി ക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാ ണ് സംഭവം നടന്നത്. കൊളഗപ്പാറയിൽ വെച്ച്