കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന രണ്ടുലക്ഷം രൂപ വരെ തുകയുള്ള വ്യക്തിഗത വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍നിന്നുള്ള പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. വായ്പാതുക 10 ശതമാനം പലിശ സഹിതം 60 മാസ ഗഡുക്കളായി തിരിച്ചടക്കണം. അപേക്ഷകന് 6 വര്‍ഷമെങ്കിലും സര്‍വീസ് ബാക്കിയുണ്ടായിരിക്കണം. അപേക്ഷകരുടെ നെറ്റ് സാലറിയുടെ പത്ത് മടങ്ങ് എന്ന വ്യവസ്ഥയില്‍ പരമാവധി രണ്ടു ലക്ഷം രൂപയാണ് വായ്പ അനുവദിക്കുക. അപേക്ഷാ ഫോറത്തിനും വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനിലെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04936202869, 9400068512.

ടോയ്‌ലെറ്റില്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? കാത്തിരിക്കുന്നത് ഗുരുതര രോഗം; ഡോ.ജോസഫ് സല്‍ഹാബ് പറയുന്നു
ടോയ്‌ലെറ്റില്‍ പോകുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെന്ന് ഫ്ളോറിഡ ആസ്ഥാനമായുള്ള പ്രമുഖ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റായ ഡോ. ജോസഫ് സല്‍ഹാബ്. ഇത് ഒരു നിരുപദ്രവകരമായ ശീലമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത്