എൻഎസ്എസ് കർമപദ്ധതി വിശദീകരണവും ജില്ലാതല സംഗമവും സംഘടിപ്പിച്ചു

കൽപ്പറ്റ : ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ ഈ വർഷത്തെ പ്രവർത്തന പദ്ധതികളുടെ വിശദീകരണവും മൂന്നുവർഷം പൂർത്തിയാക്കിയ പ്രോഗ്രാം ഓഫീസർമാർക്കുള്ള ആദരവും സംഘടിപ്പിച്ചു.പദ്ധതി
യുടെ ഭാഗമായി ജില്ലയിലെ എൻഎസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.സാമൂഹിക പ്രവർത്തനങ്ങൾ ,ക്യാമ്പസ് പ്രവർത്തനങ്ങൾ , ഓറിയന്റേഷൻ എന്നീ വിഭാഗങ്ങളിലായി ജില്ലയിലെ 53 യൂ
ണിറ്റുകളിൽ നിന്നും പ്രോഗ്രാം
ഓഫിസർമാരും 5300 എൻ എസ് എസ് വൊളന്റിയർമാരും പദ്ധ
തിയുടെ ഭാഗമാകും.കൗമാര വിദ്യാർത്ഥികളിൽ അഭിലഷണീയമായ വർത്തമാന വ്യതിയാനങ്ങൾ സൃഷ്ടിക്കുവാൻ സഹായകമാകുന്ന തരത്തിലുള്ള പദ്ധതികളാണ് ഈ വർഷത്തെ കർമ്മ പദ്ധതിയിൽ ഉള്ളത്.വിദ്യാർത്ഥികളിൽ സാമൂഹ്യ പ്രതിബദ്ധതയും നിസ്വാർത്ഥ സന്നദ്ധ സേവന മനോഭാവവും പരിപോഷിപ്പിക്കാൻ ഉതകുന്ന പദ്ധതികളാണ് ഈ വർഷം നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്.
പദ്ധതിയുടെ ഉദ്ഘാടനം കൽപ്പറ്റ എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂളിൽ കോഴിക്കോട് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ എം സന്തോഷ് കുമാർ നിർവഹിച്ചു.എൻഎസ്എസ് ഉത്തരമേഖല കൺവീനർ കെ മനോജ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹയർസെക്കൻഡറി സംസ്ഥാന കോർഡിനേറ്റർ ഡോക്ടർ ജേക്കബ് ജോൺ ഉപഹാരങ്ങൾ വിതരണം ചെയ്തു.ഹയർസെക്കൻഡറി ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണൻ , എൻഎസ്എസ് ജില്ലാ കൺവീനർ ശ്യാൽ കെ.എസ്,പ്രിൻസിപ്പൽ സാവിയോ ഓസ്റ്റിൻ,ക്ലസ്റ്റർ കൺവീനർമാരായ ബിജുകുമാർ പി , രാജേന്ദ്രൻ എം കെ , രവീന്ദ്രൻ കെ , രജീഷ് എ വി എന്നിവർ സംസാരിച്ചു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അജിത്ത് പി പി നന്ദി പറഞ്ഞു.

മഴ കഴിഞ്ഞെന്ന് കരുതണ്ട! ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു, കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; ഓറഞ്ച് അലർട്ടടക്കം പുറപ്പെടുവിച്ചു.

തിരുവനന്തപുരം: കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം മുതൽ കർണാടക തീരം വരെ പുതിയ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്നാണ്

സംസ്ഥാനത്ത് വീണ്ടും നിപ?; രോഗലക്ഷണങ്ങളുമായി 38കാരി ചികിത്സയിൽ

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സൂചന. രോഗലക്ഷണങ്ങളുമായി പാലക്കാട് സ്വദേശിനിയായ 38കാരി ചികിത്സയിലാണ്. പ്രാഥമിക പരിശോധനയിൽ ഇവർക്ക് നിപ സ്ഥിരീകരിച്ചു. യുവതിയുടെ സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. നിലവിൽ പെരിന്തല്‍മണ്ണയിലെ സ്വകാര്യ

ജിമ്മും യോഗയും മാത്രം മതിയോ ഹൃദയത്തെ സംരക്ഷിക്കാന്‍? ഹൃദ്രോഗ ചികിത്സാ ചിലവുകളെ നേരിടാന്‍ ഇന്‍ഷുറന്‍സ് സഹായകരമാകുന്നതെങ്ങനെ?

ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനായി ജിമ്മില്‍ പോകുകയും യോഗ ചെയ്യുകയും നല്ല ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. എന്നാല്‍, അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള ചികിത്സാ ചിലവുകള്‍ താങ്ങാനാവാത്തവയായി മാറിയേക്കാം. ഇവിടെയാണ് ശരിയായ ആരോഗ്യ

നിയമനം

ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ആര്‍.ബി.എസ്.കെ നഴ്‌സ്, ഇന്‍സ്ട്രക്ടര്‍ ഫോര്‍ യങ് ആന്‍ഡ് ഹിയറിങ് ഇംപയേര്‍ഡ്, ഡെവലപ്‌മെന്റല്‍ തെറാപ്പിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, ഡെന്റല്‍ ടെക്നിഷന്‍, കൗണ്‍സിലര്‍ തസ്തികകളിലേക്കാണ് നിയമനം.

എട്ട് ലിറ്റർ ചാരായവും 45 ലിറ്റർ വാഷും പിടികൂടി

മാനന്തവാടി: മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ പ്രജീഷ് എ സിയും സംഘവും ചേർന്ന് മാനന്തവാടി, മുതിരേരി, പുഞ്ചക്കടവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ എട്ട് ലിറ്റർ ചാരായവും, 45 ലിറ്റർ വാഷും പിടികൂടി.

കുടുംബ കോടതി സിറ്റിങ്

കുടുംബ കോടതി ജഡ്ജ് കെ.ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ജൂലൈ 11 ന് സുല്‍ത്താന്‍ ബത്തേരിയിലും ജൂലൈ 19 ന് മാനന്തവാടി കുടുംബ കോടതിയിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ സിറ്റിങ്ങ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.