നാട്ടിൽനിന്ന് ലഹരി ഉപയോഗിച്ച് യാത്രചെയ്തു; അബുദാബിയിൽ മലയാളി യുവാവ് ജയിലിലായി

കേരളത്തിൽനിന്ന് ലഹരി ഉപയോഗിച്ച് അബുദാബിയിലെത്തിയ മലയാളി യുവാവ് ജയിലിലായി. സന്ദർശക വിസയിൽ അബുദാബിയിലെത്തിയ എറണാകുളം സ്വദേശിയായ 19 വയസ്സുകാരനാണ് അബുദാബിയിൽ ജയിലിലായത്.

സന്ദർശക വിസയിൽ ഈ മാസം മൂന്നിനാണ് യുവാവ് അബുദാബിയിലെത്തിയത്. അവിടെയെത്തി തലകറങ്ങി വീണ യുവാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് മൂത്രത്തിൽ ലഹരിമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. യു.എ.ഇയിൽ വന്ന ശേഷം താൻ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് യുവാവ് പറഞ്ഞെങ്കിലും അബുദാബി കോടതി ആ വാദത്തെ തള്ളിക്കളഞ്ഞു.

ലഹരി മരുന്നുകളുടെ സ്വഭാവമനുസരിച്ച് 3 മുതൽ 28 ദിവസം വരെ അവ ശരീരത്തിൽ നിലനിൽക്കും. അതിനാൽ ഈ ദിവസങ്ങളിൽ ടെസ്റ്റുകളും മറ്റും ചെയ്താൽ ലഹരിമരുന്ന് സാന്നിധ്യം നമുക്ക് എളുപ്പം കണ്ടെത്താനാകും. ലഹരി ഉപയോഗത്തിന് യു.എ.ഇയിൽ കഠിനതടവും നാടുകടത്തലുമടക്കം വലിയ ശിക്ഷാരീതികളാണ് ഉള്ളത്.

പേ വിഷബാധയ്ക്കെതിരെ പ്രതിജ്ഞയെടുത്ത് വിദ്യാർത്ഥികൾ

കോട്ടത്തറ സെന്റ് ആന്റണീസ് യുപി സ്കൂളിലെ വിദ്യാർത്ഥികളാണ് വളർത്തു മൃഗങ്ങളിൽ നിന്നും പകരുന്ന രോഗങ്ങളിൽ നിന്നും അകലം പാലിക്കാൻ പ്രതിജ്ഞയെടുത്തത്. തെക്കുംതറ ജെഎച്ഐ സുരേഷ് വിപി ബോധവത്കരണ ക്ലാസെടുത്തു.നഴ്സിംഗ് അസിസ്റ്റന്റ് റോണിയ എൻജെ പ്രതിജ്ഞ

അവയവദാന സമ്മതപത്രം കൈമാറി.

കല്ലോടി കർമ്മ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അവയവദാന സമ്മതപത്രം കൈമാറുകയും എസ്എസ്എൽസി പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ജ്യോതിർഗമയ

“ജീവിതമാകട്ടെ ലഹരി” കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ മഡ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

മാനന്തവാടി: വി. തോമസ് മൂറിന്റെയും വി. പൗലോസ് ശ്ലീഹായുടെയും അനുസ്മരണ ദിനത്തോടനുബന്ധിച്ച്, “ജീവിതമാകട്ടെ ലഹരി” എന്ന മുദ്രാവാക്യമുയർത്തി കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മഡ് ഫുട്‌ബോൾ ടൂർണമെന്റ് വിപുലമായി സംഘടിപ്പിച്ചു. വിളമ്പുകണ്ടം യൂണിറ്റ് ടൂർണമെന്റിന്

കമ്മ്യൂണിറ്റി നഴ്സ് നിയമനം.

മേപ്പാടി ഗ്രാമപഞ്ചായത്തും മേപ്പാടി കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തുന്ന പ്രൈമറി പാലിയേറ്റീവ് യൂണിറ്റിൽ കമ്മ്യൂണിറ്റി നഴ്സ് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എഎൻഎം/ ജെപിഎച്ച്എൻ/ ജിഎൻഎം/ ബിഎസ്സി നഴ്സിംഗ് എന്നിവയാണ് അടിസ്ഥാന യോഗ്യത. കൂടാതെ

അധ്യാപക അഭിമുഖം

ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഹൈസ്‌കൂള്‍ പാർട്ട്‌ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നമ്പര്‍ 082/2024) തസ്തികയിലേക്ക് ജൂലൈ നാലിന് ജില്ലാ പി എസ് സി ഓഫീസില്‍ അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം ജൂലൈ അഞ്ചിന് രാവിലെ 10.30 ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യണിറ്റി ഹാളില്‍.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.