തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ പൊതു ജലാശയങ്ങളില്‍ നിന്നും, മത്സ്യങ്ങള്‍ പ്രജനനത്തിനായി എത്തുന്ന വയലുകള്‍, ചാലുകള്‍ എന്നിവയില്‍ നിന്നും ഊത്ത കയറ്റ സമയത്ത് തദ്ദേശീയ (നാടന്‍) മത്സ്യങ്ങളെ പിടിക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ച് ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ ബോര്‍ഡ് ഉത്തരവിറക്കി. ഉത്തരവ് ലംഘിച്ചാല്‍ ജൈവവൈവിധ്യ ആക്ട് 2002 സെക്ഷന്‍ 55 അനുസരിച്ച് 3 വര്‍ഷം തടവിനോ, പരമാവധി 5 ലക്ഷം രൂപ പിഴയടക്കാനോ, രണ്ടിനും കൂടിയോ, സെക്ഷന്‍ 56 അനുസരിച്ച് ഒരുലക്ഷം രൂപ പിഴയടക്കാനോ കുറ്റം തുടരുന്ന പക്ഷം ഓരോ ദിവസത്തേക്കും 2 ലക്ഷം രൂപ വീതം, 6 മാസം തടവോ 25,000 രൂപ പിഴയോ, രണ്ടിനും കൂടിയോ കുറ്റം തുടരുന്ന പക്ഷം 1 വര്‍ഷം തടവോ 50,000 രൂപ പിഴയോ, രണ്ടിനും കൂടിയോ ശിക്ഷിക്കപ്പെടുന്നതായിരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.
താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.