അശ്ലീല പരാമർശത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത യൂട്യൂബർ ‘തൊപ്പി’യെ തിരുത്തി നല്ല രീതിയിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കേണ്ടതെന്ന് മല്ലു ട്രാവലർ. തന്റെ വീട്ടിലെ മുറിയിലിരുന്ന് ഇഷ്ടമുള്ളപോലെ ജീവിക്കുന്ന ഒരു ചെറുപ്പക്കാരനെ പലരും സ്വന്തം താൽപര്യത്തിന് വേണ്ടി ഉപയോഗിച്ചപ്പോഴാണ് അവൻ വിവാദങ്ങളിൽപ്പെട്ടതെന്ന് മല്ലു ട്രാവലർ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. നിലവിലെ കേസിൽ തൊപ്പിയെ നിയമനടപടികളിൽനിന്ന് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം വളാഞ്ചേരിയിലെ കടയുടമക്ക് മാത്രമാണെന്നും മല്ലു ട്രാവലർ പറഞ്ഞു.

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.
താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.