വെങ്ങപ്പള്ളി:ആദിവാസി ക്ഷേമ സമിതി വെങ്ങപ്പള്ളി മേഖല കൺവെൻഷനും പഠനോത്സവവും സംഘടിപ്പിച്ചു. എകെഎസ് ജില്ലാ സെക്രട്ടറി എഎം പ്രസാദ് ഉദ്ഘാടനം ചെയ്തു. മണി കോക്കുഴി അധ്യക്ഷനായി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുകയും ചെയ്തു.
പി എം നാസർ, യു വേണുഗോപാലൻ,പി ജംഷിദ്, കെ മുരളീധരൻ, എൻ ശ്രീരാജൻ എന്നിവർ സംസാരിച്ചു.
പി വി ഭാസ്കരൻ സ്വാഗതവും
വില്ലേജ് സെക്രട്ടറി പി ബാലൻ നന്ദിയും പറഞ്ഞു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.