തിരുവനന്തപുരം:അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനമായ ഇന്ന് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തൊട്ടാകെ സ്‌കൂളുകളില്‍ വിദ്യാഭ്യാസം, എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
ലഹരിവിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30ന് വെഞ്ഞാറമൂട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എക്സൈസ് മന്ത്രി എം ബി രാജേഷ് നിര്‍വഹിക്കും. ലഹരിക്കെതിരെയുള്ള സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി രാവിലെ 7.30ന് തിരുവനന്തപുരം നഗരത്തില്‍ മാനവീയം വീഥി മുതല്‍ ഗാന്ധി പാര്‍ക്ക് വരെ ലഹരിവിരുദ്ധ സന്ദേശ സൈക്കിള്‍ റാലിയും റോളര്‍ സ്‌കേറ്റിംഗ് ഉള്‍പ്പെടെ വിവിധ പരിപാടികളും സംഘടിപ്പിക്കും.